സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് അന്തരിച്ചു
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സൗദി റോയൽ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്. ഉന്നത പണ്ഡിത സഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു.
റിയാദ് ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. അസർ നമസ്‌കാര ശേഷമായിരിക്കും നമസ്‌കാരം. ഇരു ഹറമുകളിലും മയ്യിത്ത് നമസ്‌കാരം നടത്താൻ ഭരണാധികാരിയുടെ പ്രത്യേക നിർദേശമുണ്ട്.


