മുംബൈ: ടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു. വെള്ളിയാഴ്ച ഗുജറാത്തിലെ കണ്ഡ്‌ല വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ചക്രമാണ് ഊരിത്തെറിച്ചത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു യാത്രക്കാരന്‍ ചക്രം ഊരിത്തെറിച്ചതായി പറയുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ വിമാനം അടിയന്തരമായി മുംബൈയില്‍ ലാന്‍ഡ് ചെയ്തു.
വിമാനകമ്പനിയുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. Q400 ടര്‍ബോപ്രോപ് എയര്‍ക്രാഫ്റ്റ് ടേക്ക് ഓഫ് ചെയ്തതിന് ശേഷം റണ്‍വേയില്‍ ചക്രം കണ്ടെത്തിയതായി വിമാനക്കമ്പനി സ്ഥിരീകരിച്ചു. ടേക്ക് ഓഫും ലാന്‍ഡിങ്ങും സുരക്ഷിതമായിരുന്നുവെന്നും കമ്പനി അറിയിച്ചു.
വൈകുന്നേരം 3.51 നാണ് മുംബൈയില്‍ വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തുന്നത്. ഇതിന്റെ ഭാഗമായി മുംബൈ വിമാനത്താവളത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു.
.
Here is a video of a passenger inside the SpiceJet plane who can’t believe what just happened :