പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു: സൗദിയിൽ പ്രവാസി യുവാവ് അറസ്റ്റിൽ

തബൂക്ക്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ സൗദിയിലെ തബൂക്കിൽ പ്രവാസി യുവാവ് അറസ്റ്റിൽ.  അഫ്ഗാൻ പൗരനായ ഷാഫിയുൾ ഹഖ് ഇഹ്സാനുൾ ഹഖാണ് തബൂക്ക് പോലീസിൻ്റെ പിടിയിലായത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഡിപ്പാർട്ട്‌മെന്റ് എന്നിവരുമായി സഹകരിച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിന് ശേഷം ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
.
അറസ്റ്റിനു ശേഷം ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ വലിയ കാമ്പയിൻ നടന്നുവരുന്നതിനിടെയാണ് ഈ അറസ്റ്റ്. 2025 ഫെബ്രുവരിയിൽ ആരംഭിച്ച ഈ കാമ്പയിൻ, എല്ലാത്തരം അധാർമിക പ്രവൃത്തികളെയും ചെറുക്കുന്നതിനും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

രാജ്യത്തെ പീഡന വിരുദ്ധ നിയമം അനുസരിച്ച്, ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ 100,000 റിയാൽ വരെ പിഴയോ, അതുമല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. എന്നാൽ, കുറ്റം പൊതുസ്ഥലത്ത് വെച്ചോ, കുട്ടികൾക്ക് നേരെ, അല്ലെങ്കിൽ പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് നേരെയാണെങ്കിൽ ശിക്ഷ കൂടുതൽ കർശനമാകും. കുറ്റകൃത്യം ആവർത്തിക്കുന്ന സാഹചര്യത്തിലും ഇത് ബാധകമാണ്. ഇങ്ങനെയുള്ള കേസുകളിൽ അഞ്ച് വർഷം വരെ തടവും 300,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാം.

 

Share
error: Content is protected !!