പെണ്‍സുഹൃത്ത് ഫോണ്‍ എടുത്തില്ല, ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതിയും വിഛേദിച്ച് യുവാവ്

ന്യൂഡല്‍ഹി: ഫോണ്‍ വിളിച്ചിട്ട് പെണ്‍ സുഹൃത്ത് എടുക്കാതെ അവഗണിച്ചതിന് യുവാവ് ഗ്രാമത്തിലെ മുഴുവന്‍ വൈദ്യൂതിയും വിച്‌ഛേദിച്ചോ? ഇങ്ങനെയൊരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ ക്യാപ്ഷനോടെയാണ് വൈദ്യുതി തൂണിന് മുകളില്‍ കട്ടിങ് പ്ലെയറും പിടിച്ച് നില്‍ക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിമിഷ നേരം കൊണ്ട് നിരവധിയാളുകള്‍ വീഡിയോ പങ്കുവെച്ചു.

പെണ്‍ സുഹൃത്ത് ഫോണ്‍ എടുക്കാത്തതിനാണ് യുവാവ് ഇങ്ങനെ ചെയ്തത് എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു. ചിലര്‍ സംഭവം ബിഹാറിലാണെന്നും ചിലരിത് ഉത്തര്‍പ്രദേശില്‍ നടന്നതാണെന്ന രീതിയിലുമാണ് വിഡിയോ പങ്കുവെക്കുന്നത്.

Share
error: Content is protected !!