ഹൃദയാഘാതം: പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു

അബുദാബി: മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു മരണം. അബുദാബി വെർച്ചൂസ് ട്രേഡിങ് കമ്പനിയിലെ പിആർഒ ജീവനക്കാരനായിരുന്നു അബ്ദുറഷീദ്.

പരേതരായ അബ്ദുൽഹമീദ് അലീമ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സലീന. മക്കൾ: അലീമ റെ സിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിത. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിൽ കൊണ്ടുപോകും. കബറടക്കം നാളെ മൂന്നാക്കൽ ജുമാഅത്ത് പള്ളിയിൽ.

Share
error: Content is protected !!