‘വോട്ടർ അധികാർ യാത്ര’യുടെ സമാപന ചടങ്ങിൽ ലക്ഷങ്ങൾ പങ്കെടുത്തു: വരാൻ പോവുന്നത് ഹൈഡ്രജൻ ബോംബ്; മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ല – രാഹുൽ ഗാന്ധി – വിഡിയോ
പട്ന: കേന്ദ്ര സർക്കാരിനെതിരേ വോട്ടുകവർച്ച ആരോപണം ഉയർത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 16 ദിവസമായി നടത്തിവന്ന ‘വോട്ടർ അധികാർ യാത്ര’യുടെ സമാപന ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. ‘വോട്ടുചോരി’ എന്നാൽ നമ്മുടെ അവകാശങ്ങൾ, സംവരണം, തൊഴിൽ, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങളുടെ റേഷൻ കാർഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നൽകുമെന്നും അദ്ദേഹം വിമർശിച്ചു. ‘വോട്ടർ അധികാർ യാത്ര’യ്ക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
.
#RahulGandhi warns of ‘hydrogen bomb’ on #VoteChori coming soon. pic.twitter.com/soAm0FvnvG
— Tamal Saha (@Tamal0401) September 1, 2025
.
आज पटना में गर्दा उड़ेगा 🔥🔥
पटना गांधी मैदान में लाखों की भीड़ आ चुकी है भाजपाइयों चाहो तो आ जाओ तुम्हारा हिसाब आज फरिया देते हैं#RahulGandhi #VoterAdhikarYatra pic.twitter.com/vPU89k9SdP
— Vishal singh IYC (@Vishal_singhIYC) September 1, 2025
.
‘മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഡോ. ബി.ആർ. അംബേദ്കറുടെയും മഹാത്മ ഗാന്ധിയുടെയും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ തകർക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ല. ബിഹാറിൽ ജനങ്ങൾക്കിടയിൽ ‘വോട്ട് കള്ളാ, സിംഹാസനം ഒഴിയൂ'(‘വോട്ട് ചോർ, ഗഡ്ഡി ച്ഛോഡ്’) എന്നൊരു പുതിയ മുദ്രാവാക്യമുണ്ട്,. ചൈനയിലും യുഎസിലും പോലും ആളുകൾ ഇത് പറയുന്നു.’ രാഹുൽ പരിഹസിച്ചു.
.
वोट चोर सरकार देख लो –
ये गुस्सा है बेरोज़गारी और महंगाई के खिलाफ़
ये आक्रोश है 2 दशक की गरीबी और पलायन के विरुद्ध
ये क्रांति है मताधिकार चोरी के खिलाफ़ये जनांदोलन है – जनता जाग गई है और समझ चुकी है, चोरी से बनी सरकार जनता की नहीं होती।#VoterAdhikarYatra pic.twitter.com/smAPQkqDBO
— Rahul Gandhi (@RahulGandhi) August 22, 2025
.
തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവുകളോ ഡിജിറ്റൽ ഡാറ്റയോ നൽകുന്നില്ല. ഞങ്ങളുടെ ടീം നാലഞ്ചു മാസത്തോളം ദിവസവും 16-17 മണിക്കൂർ ജോലി ചെയ്ത് വിവിധ സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വോട്ട് മോഷണം എന്നത് കേവലം വോട്ടുകളുടെ മോഷണമല്ല, അത് അവകാശങ്ങളുടെയും ഭരണഘടനയുടെയും യുവതയുടെ ഭാവിയുടെയും മോഷണമാണ്. അവർ എല്ലാം അദാനി-അംബാനിക്ക് നൽകും. മഹാത്മ ഗാന്ധിയെ വധിച്ച ശക്തികളാണ് ഇപ്പോൾ ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. രാഹുൽ പറഞ്ഞു.
.
Patna Voter Adhikar March: Rahul Gandhi के साथ Hemant Soren | Voter Adhikar Yatra #Patna #VoteAdhikarYatra #RahulGandhi #HemantSoren #TejashwiYadav
Watch on Youtube – https://t.co/NkG1gUfvlT pic.twitter.com/askM1AvT8x
— Hindustan (@Live_Hindustan) September 1, 2025
.
ബിഹാറിലെ ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഒരു എഞ്ചിൻ കുറ്റകൃത്യത്തിലും മറ്റേത് അഴിമതിയിലുമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിരവധി പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നുണ്ട്. വളരെ തന്ത്രപരമായി നിരവധി കള്ളവോട്ടുകളും ചേർക്കുന്നുണ്ട്. ബിഹാറിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്ക് തക്കതായ മറുപടി നൽകണം. തേജസ്വി പറഞ്ഞു. വോട്ടുമോഷണത്തിലൂടെ ബിഹാറിൽ വിജയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.
ഓഗസ്റ്റ് 17-ന് ബിഹാറിലെ സസാറാമിൽനിന്നുതുടങ്ങിയ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പട്നയിലെത്തിയത്. പട്നയിലെ ഗാന്ധിമൈതാനിയിൽനിന്ന് ആരംഭിച്ച സമാപന പദയാത്രയിൽ ലക്ഷക്കണക്കിന് പേരാണ് എത്തിയത്.
.
वोट अधिकार यात्रा का समापन गांधी से अंबेडकर पद यात्रा
कांग्रेस नेता राहुल गांधी ने कांग्रेस ही नहीं राजद नेताओं में उत्साह भर दिया है। उत्साह की यह ताजा तस्वीर।#patna #VoterAdhikarYatra pic.twitter.com/kxyUJLsOP4
— Shadab Ahmed (@Shadab524) September 1, 2025


