ഹൃദയാഘാതം: പ്രവാസി എൻജിനീയറും നീന്തൽ പരിശീലകനുമായ മലയാളി അന്തരിച്ചു

മസ്‌കത്ത്: ഹൃദയാഘാതത്തെത്തുടർന്ന് മസ്‌കത്തിൽ യുവ എൻജിനീയറും നീന്തൽ പരിശീലകനുമായ എറണാകുളം സ്വദേശി അന്തരിച്ചു. രാമമംഗലം കുന്നത്ത് വീട്ടില്‍ കൃഷ്ണ (45) ആണ് മരിച്ചത്. മസ്‌കത്തിൽ കോവി കൺസൾട്ടിങ് ആൻഡ് എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഒരു എൻജിനീയർ എന്നതിലുപരി കായിക രംഗത്ത്, പ്രത്യേകിച്ച് നീന്തൽ, സൈക്ലിങ്, ട്രെക്കിങ് തുടങ്ങിയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

മസ്‌കത്ത് ഖല്‍ബൂന്‍ പാര്‍ക്കിനോട് ചേര്‍ന്ന് കുട്ടികള്‍ അടക്കം നിരവധി പേരാണ് ഇദ്ദേഹത്തിന് കീഴില്‍ നീന്തല്‍ പരിശീലനം നടത്തിയിരുന്നത്. കൃഷ്ണയുടെ ആകസിമക മരണം മസ്‌കത്തിലെ പ്രവാസി സമൂഹത്തെ കണ്ണീരിലാഴ്ത്തി. പിതാവ്: പരേതനായ കരുണാകരന്‍ നായര്‍. മാതാവ്: സതി. ഭാര്യ: സ്വപ്‌ന (കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥ). മക്കള്‍: രുഘുറാം കൃഷ്ണ, പൂര്‍ണമിയ കൃഷ്ണ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share