മുന്‍ പ്രവാസി അടക്കം ഒരു കുടുബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഒരാള്‍ ഗുരുതര നിലയില്‍
കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആസിഡ് കഴിച്ച് മരിച്ച നിലയില്‍. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകന് രാജേഷ് (37) എന്നിവരാണ് മരിച്ചത്.
മറ്റൊരു മകന് രാകേഷ് (35) ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രഞ്ജേഷ് നേരത്തെ ഗള്‍ഫിലായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ കട നടത്തിയിരുന്നു. ഗോപി കൂലി തൊഴിലാളിയും കര്‍ഷകനുമാണ്. മൃതദേഹങ്ങള്‍ പരിയാരം ആശുപത്രിയില്‍. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്ന് സംശയിക്കുന്നു.
ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യ നടന്ന വിവരം നാട്ടുകാരറിഞ്ഞത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൂന്നുപേരും മരിച്ചത്. കര്‍ഷകനാണ് ഗോപി. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം.


