ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി; വ്യാജമെന്ന് പൊലീസ്
ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി
ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി. ചാണക്യപുരിയിലുള്ള ജീസസ് ആൻഡ് മേരി ഉൾപ്പെടെയുള്ള കോളേജുകൾക്കാണ് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡ് സംഘവും സ്ഥലത്തെത്തി കോളേജ് ക്യാംപസുകൾ ഒഴിപ്പിച്ചു.
പൊലീസിന്റെ തെരച്ചിലില്‍ സ്ഫോടക വസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ചയാണ് 20 കോളേജുകള്‍ക്ക് ഭീഷണി ഇ മെയിലുകള്‍ ലഭിച്ചത്. ഉടനടി പൊലീസിനെ വിവരം അറിയിച്ചു. പരിശോധനയ്ക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.

