‘ആണവായുധം കാട്ടി ഇന്ത്യയെ വിരട്ടേണ്ട; ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട, ഇന്ത്യ ലോകവിപണിയെ ഭരിക്കണം’; സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യം വെള്ളിയാഴ്ച 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയ കേന്ദ്രമന്ത്രിമാരും വിവിധ നേതാക്കളും ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയപതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയാണ്.
പ്രധാനമന്ത്രിയായി ചെങ്കോട്ടയില്‍നിന്നുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിനപ്രസംഗമാണിത്.
നേരത്തേ പ്രധാനമന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും വികസിതഭാരതം കെട്ടിപ്പടുക്കാനും കഠിനാധ്വാനം ചെയ്യാന്‍ ഈ ദിനം പ്രചോദനമാകട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും മോദി പറഞ്ഞു. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവർത്തിച്ച മോദി, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.



Pingback: générique kamagra du canada
Pingback: online order enclomiphene australia suppliers
Pingback: cheap androxal uk london
Pingback: order flexeril cyclobenzaprine online from canada
Pingback: purchase gabapentin australia price
Pingback: buy cheap fildena spain over the counter
Pingback: cheapest buy itraconazole cost on prescription
Pingback: buying staxyn price generic
Pingback: avodart pills from canada
Pingback: cheap xifaxan cost of tablet
Pingback: order rifaximin online
Pingback: kamagra irsko online