ഷട്ടില്‍ കളി കഴിഞ്ഞെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; മലയാളി പ്രവാസി മരിച്ചു
ഷാര്‍ജ: ആലുവ സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു. തായിക്കാട്ടുകര ദാറുസ്സലാമില്‍ താമസിക്കുന്ന വലിയപറമ്പില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ അനസാണ് (43) മരിച്ചത്.
ഞായറാഴ്ച രാവിലെ ഷട്ടില്‍ കളിച്ചുകഴിഞ്ഞ് വീട്ടിലെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായ് ഇംദാദ് കമ്പനിയിലെ ഐ.ടി ടെക്‌നീഷ്യനാണ്. കുടുംബത്തോടൊപ്പം ഷാര്‍ജയിലാണ് താമസം. കബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മാതാവ്: പരേതയായ നഫീസത്തുല്‍ മിസിരിയ, ഭാര്യ: അസ്‌ന മുഹമ്മദ്. മക്കള്‍: ഹംദ, ഹമദ്. സഹോദരങ്ങള്‍: ആസിഫ് അസീസ്, തഹസീന്‍.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.