അതിര്‍ത്തിഗ്രാമങ്ങളിൽ വീണ്ടും മോദിബങ്കറുകള്‍ ഒരുങ്ങുന്നു; ആശങ്കയിലും ഭീതിയിലും ജനങ്ങൾ – വിഡിയോ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ആശങ്കകള്‍ ഉടലെടുത്തതോടെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ സുരക്ഷാസംവിധാനങ്ങള്‍ക്കായുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ്. അടിയന്തരഘട്ടം ഉടലെടുത്താല്‍ ഉപയോഗിക്കുന്നതിനായി അതിര്‍ത്തിഗ്രാമങ്ങളില്‍ മോദി ബങ്കറുകള്‍ എന്ന ഭൂഗര്‍ഭ ബങ്കറുകള്‍ സജ്ജമാകുകയാണെന്നാണ് റിപ്പോര്‍ട്ട്.
.
പാക് സൈനികപോസ്റ്റുകള്‍ക്ക് സമീപത്തുള്ള സലോത്രി, കാര്‍മര്‍ഹ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒഴിഞ്ഞുപോക്ക് ആരംഭിച്ചതായും തങ്ങളുടെ ബങ്കറുകളില്‍ അടിയന്തസാഹചര്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ഭക്ഷണം, വെള്ളം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ ശേഖരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
.


.

വര്‍ഷങ്ങള്‍ക്കുശേഷമാണ് അതിര്‍ത്തിഗ്രാമങ്ങളില്‍ ആശങ്കയുടെ നിഴല്‍ പടര്‍ന്നിരിക്കുന്നത്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതായി ജനങ്ങള്‍ കരുതുന്നു. പുതപ്പുകള്‍, കിടക്കകള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ തയ്യാറാക്കുന്ന തിരിക്കലാണെന്ന് എഎന്‍ഐ പങ്കുവെച്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്.

“ഈ ബങ്കറുകള്‍ ജനങ്ങള്‍ ഏകദേശം മറന്നുകഴിഞ്ഞവയാണ്. എന്നാലിപ്പോള്‍ അവരത് വൃത്തിയാക്കിയെടുക്കുകയാണ്. ജനങ്ങളുടെ ഉള്ളില്‍ ഭീതിയുണ്ട്. പക്ഷേ താഴ്‌വരയില്‍ ശാന്തത പുലരുമെന്ന പ്രത്യാശ ഞങ്ങള്‍ക്കുണ്ട്”, കാര്‍മര്‍ഹ ഗ്രാമത്തിലെ ഒരാള്‍ എഎന്‍ഐയോട് പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിനും സേനയ്ക്കുമുള്ള ശക്തമായ പിന്തുണയും ഗ്രാമവാസികള്‍ പങ്കുവെച്ചു. ഭീകരാക്രമണത്തെ ശക്തമായി കുറ്റപ്പെടുത്തിയ അവര്‍ തങ്ങളുടെ ജീവന്‍ ത്യജിച്ചും സര്‍ക്കാരിനെ സഹായിക്കുമെന്നും ഉറപ്പുനല്‍കി.
.
തങ്ങള്‍ ബങ്കറുകള്‍ വ്യത്തിയാക്കുകയാമെന്നും ആവശ്യമെങ്കില്‍ കുടുംബത്തോടൊപ്പം അവിടേക്ക് മാറാനുള്ള ഒരുക്കത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ഈ ബങ്കറുകള്‍ നല്‍കിയ കേന്ദ്രസര്‍ക്കാരിന് അവര്‍ നന്ദിയറിയിക്കുകയും ചെയ്തു.

അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുമ്പോള്‍ ജനങ്ങള്‍ക്ക് രക്ഷ നേടാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്ത് നിര്‍മിച്ചുനല്‍കിയതാണ് മോദി ബങ്കറുകള്‍. നേരത്തെ പൂഞ്ച്, രജൗറി, ബാരാമുള്ള, കുപ്‌വാര തുടങ്ങി വിവിധയിടങ്ങളില്‍ ബങ്കറുകള്‍ നിര്‍മിക്കാനുള്ള സാമ്പത്തിക, സാങ്കേതിക സഹായം കേന്ദ്രസര്‍ക്കാര്‍ വാഗാദാനം ചെയ്തിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!