എയർപോർട്ടിൽ ഇറങ്ങിയ യാത്രക്കാരനെ സംശയം, പരിശോധനയിൽ വസ്ത്രത്തിനുള്ളിൽ ശരീരത്തിൽ കെട്ടിവെച്ച നിലയിൽ ലഹരിഗുളികകൾ
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം(എച്ച്ഐഎ) വഴി രാജ്യത്തേക്ക് ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. പ്രീഗബാലിൻ എന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെയാണ് ഹമദ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
.
യാത്രക്കാരൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്കു വിധേയമാക്കുകയായിരുന്നു. വസ്ത്രത്തിനുള്ളിൽ അരക്കെട്ടിനോട് ചേർന്ന് ശരീരത്തിൽ കെട്ടിവെച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇയാളിൽനിന്ന് 1372 ലിറിക മരുന്നുകൾ (പ്രീഗബാലിൻ) കണ്ടെത്തിയതായി ഖത്തർ കസ്റ്റംസ് അറിയിച്ചു.
.
പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അധികൃതർ പങ്കുവെച്ചു. ലഹരി മരുന്നുകളും നിരോധിത വസ്തുക്കളും രാജ്യത്തേക്ക് കടത്തരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ലഹരിക്കടത്തുകാർക്കെതിരെ ശക്തമായ നിയമനടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.