ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസിയും; മരണം ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ

ദുബായ്: കശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസിയും. ദുബായിൽ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നീരജ് ഉദ്വാനി(33)യാണ് കൊല്ലപ്പെട്ടത്. പഹൽഗാമിൽ ഭാര്യ ആയുഷിയോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ഭീകരർ വെടിയുതിർത്തത്.
.
ഇന്ത്യയിലെത്തിയ ദമ്പതികൾ ഹിമാചൽ പ്രദേശിൽ സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് അവധി ആഘോഷിക്കാൻ കശ്മീരിലേക്ക് പോയത്. ദുബായ് ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയായ നീരജ് നേരത്തെ ഒരു സ്കൂൾ ഗ്രൂപ്പിൽ ധനകാര്യ പ്രഫഷനലായി ജോലി ചെയ്തിരുന്നു. 2023 ഫെബ്രുവരിയിലാണ് നീരജിന്റെയും ആയുഷിയുടെയും വിവാഹം നടന്നത്. നീരജിന്റെ മരണം യുഎഇയിലെ പ്രവാസി സുഹൃത്തുക്കൾക്ക് തീരാവേദനയായി.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!