ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; യുവാവിന് ദാരുണാന്ത്യം – വിഡിയോ
ലഖ്നോ: ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. യു.പിയിലെ മുറാദാബാദിലാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഒരു തെരുവിലൂടെ ബൈക്ക് ഓടിച്ച് വരുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൻ്റെ നിയന്ത്രണം പൂർണമായും നഷ്ടമാകുന്നതിന് മുമ്പ് യുവാവ് തന്നെ റോഡരികിലേക്ക് നിർത്തൻ ശ്രമിച്ചെങ്കിലും പൂർണമായി നിറുത്താൻ സാധിച്ചില്ല. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു സ്കൂട്ടറില് പിടിച്ച ശേഷം ഇയാൾ കുഴഞ്ഞ് വീണു. ബൈക്കിലിരിക്കെ തന്നെ കുഴഞ്ഞ് വീണതിനാൽ റോഡരികിലുണ്ടായിരുന്ന ഒരു തൂണിലേക്കായിരുന്നു വീണത്. ശേഷം ഇയാൾ ബൈക്കിന് മുകളിലേക്ക് വീണുകിടന്നു. വേദനകൊണ്ട് പുളയുന്നതായി ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർ ചേർന്ന് യുവാവിന് സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
.
एक और युवक की हार्ट अटैक से मौत! बाइक पर जा रहे युवक को आया हार्ट अटैक! लोगों ने CPR देकर जान बचाने की कोशिश! युवक की मौत! CCTV कैमरे में कैद हुई घटना! मामला यूपी के मुरादाबाद का!#UttarPradeshnews #moradabadnews #heartattack #livedeath pic.twitter.com/3FslczQw3x
— Arun Kumar (@ArunKum96527953) April 23, 2025
.
ഏതാനും ദിവസം മുമ്പ് മറ്റൊരാൾ വീടിന് മുന്നിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചിരുന്നു. ഉത്തരാഖണ്ഡിലായിരുന്നു സംഭവം. പ്രമോദ് ബിൻജോല എന്നയാളാണ് മരിച്ചത്.
.
इससे ज्यादा खौफ़नाक क्या होगा कि लोगों को खेलते-चलते मौत आ जा रही ।
उत्तराखंड के पौड़ी गढ़वाल के एक्सरसाइज करते समय प्रमोद बिंजोला को हार्ट अटैक आया और उसी समय उसकी मृत्यु हो गई। pic.twitter.com/PHMQSkWsW3
— bhUpi Panwar (@askbhupi) April 19, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.