മകൻ്റെ കൊലപാതകത്തിൽ CBI അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ഇരട്ടക്കൊല; ഒരു പട്ടി തലേ ദിവസം ചത്തു, മറ്റൊരു പട്ടി അവശനിലയിൽ, CCTV-യുടെ ഹാർഡ് ഡിസ്‌കും കാണാനില്ല, അടിമുടി ദുരൂഹത

കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലപാതകത്തിൽ ആകെ ദുരൂഹത. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് വിജയകുമാർ ഹൈക്കോടതിയിൽ നീണ്ട അഞ്ച് വർഷത്തെ നിയമയുദ്ധം നടത്തിയിരുന്നു. തുടർന്ന് അടുത്തിടെയാണ് വിധി അദ്ദേഹത്തിന് അനുകൂലമായത്. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ദുരൂഹ സാഹചര്യത്തിൽ വിജയകുമാറും ഭാര്യയും കൊല്ലപ്പെടുന്നത്. സംഭവത്തിൽ വ്യക്തമായ അന്വേഷണം വേണമെന്ന് മകന്റെ മരണത്തിൽ വിജയകുമാറിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. അസഫലി പറഞ്ഞു.
.
സ്വന്തം മകന്റെ ഘാതകന്മാരെ കണ്ടുപിടിക്കാൻ നിയമയുദ്ധം നടത്തിയതിന്റെ പേരിൽ സ്വയം ജീവൻ ബലികൊടുക്കേണ്ടി വന്ന ദാരുണമായ സംഭവമാണ്. വിശദമായ അന്വേഷണം വേണം. നിയമപോരാട്ടം ഫലം കണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രണ്ടുപേരും കൊല്ലപ്പെടുന്നത്. ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. കോടതി ഉത്തരവിന് ശേഷം വളരെ സന്തോഷവാനായിട്ടായിരുന്നു വിജയകുമാർ. നീതിപൂർവ്വമായ അന്വേഷണം ഈ കേസിൽ അനിവമാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
.

”2017 ജൂൺ മൂന്നിനാണ് വിജയകുമാറിന്റെ മകൻ ​ഗൗതം വിജയകുമാറിനെ കോട്ടയത്തെ കാരിത്താസ് ആശുപത്രിക്ക് സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു ഗൗതമിന്റെ പ്രായം. മരിച്ചു കിടന്നിടത്ത് നിന്ന് കുറച്ചു മാറി പാർക്ക് ചെയ്തിരുന്ന അദ്ദേഹത്തിന്റെ കാറിൽ രക്തക്കറ ഉണ്ടായിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കൾ കാറിൽ ഉണ്ടായിരുന്നതിനാൽ മോഷണത്തിനു വേണ്ടിയുള്ള കൊലപാതകം ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു.
.
ഇതിനെത്തുടർന്നാണ് പിതാവ് വിജയകുമാർ ഹൈക്കോടതിയെ സമീപിക്കുന്നത്. 2019-ലാണ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫലി ആയിരുന്നു വിജയകുമാറിന് വേണ്ടി ഹാജരായത്. തുടർന്ന് ഈ മാർച്ചിലാണ് ​ഗൗതം വിജയകുമാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിക്കുന്നത്. എന്നാൽ, സിബിഐ അന്വേഷണം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ വിജയകുമാറും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന സാഹചര്യമാണുണ്ടായത്. സ്വന്തം മകന്റെ ഘാതകന്മാരെ കണ്ടുപിടിക്കാൻ നിയമയുദ്ധം നടത്തിയതിന്റെ പേരിൽ ഇവർക്ക് സ്വയം ജീവൻ ബലികൊടുക്കേണ്ടിവന്നു.
.

.
ഗൗതം വിജയകുമാറിന്റെ ശരീരത്തിലുണ്ടായിരുന്നത് സ്വയമുണ്ടാക്കിയ പരിക്കെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഒന്നിൽ കൂടുതൽ പരിക്ക് കഴുത്തിൽ സ്വയം ഉണ്ടാക്കാൻ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. അതുകൊണ്ട് തന്നെ അതൊരു ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമുള്ള കണ്ടെത്തലായിരുന്നു ഹൈക്കോടതിയുടേത്. സിബിഐ അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് വേണ്ടി അഞ്ച് വർഷം നിയമപോരാട്ടം നടത്തിയ ആളാണ് വിജയകുമാറും ഭാര്യയും. അതിനാൽ ഇരട്ടക്കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണം”- അസഫലി പറഞ്ഞു.
.
”​ഗൗതം വിജയകുമാർ റെയിൽവേ ട്രാക്കിൽ മരിച്ചു കിടക്കുന്നു. അവന്റെ കാറ് നിറയെ രക്തമായിരുന്നു. മുമ്പിലും പിറകിലും ഡോറിലും എല്ലാം രക്തമായിരുന്നു. അത്ര ഗുരുതരമായി പരിക്ക് പറ്റിയ ആൾക്ക് കാറിൽ നിന്നിറങ്ങി 204 മീറ്റർ ദൂരത്തുള്ള റെയിൽവേ ട്രാക്കിലേക്ക് നടന്നു പോകാൻ പറ്റില്ല. അങ്ങനെ നടന്നു പോകാൻ പറ്റിയിട്ടില്ലെങ്കിൽ റെയിൽ ചാടി മരിച്ച് ബോഡി രണ്ട് കഷ്ണമായിട്ടുണ്ടാകണം. എന്നാൽ, റെയിലിന്റെ സൈഡിലായിട്ടായിരുന്നു മൃതദേഹം. ഒരിക്കലുമത് തീവണ്ടിക്ക് മുമ്പിൽ ചാടി മരിച്ച മരണമല്ല. അതൊരു കൊലപാതകമാണ്. അത് അന്വേഷിക്കണമെന്നായിരുന്നു വിജയകുമാറിന്റെ ആവശ്യം. അത് കോടതി അംഗീകരിച്ചു. അത് കൊലപാതകമാണെന്ന് ഹൈക്കോടതി കണ്ടെത്തി. വിധിയിൽ വ്യക്തമായി കൊലപാതകമെന്ന് പറഞ്ഞു. അങ്ങനെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.
.
തലേ ദിവസം രാത്രി എട്ട് മണിക്ക് അമ്മയെ വിളിച്ച് ​ഗൗതം വിജയകുമാർ ചോദിക്കുന്നു, അമ്മേ ഭക്ഷണം എന്തെങ്കിലും വേണോ എന്ന്. വേണ്ട എന്ന് അമ്മ പറയുന്നു. തുടർന്ന് രാവിലെ വരെ മകനെ കാണാതായതോടെയാണ് പോലീസിൽ പരാതി നൽകുന്നത്. അന്വേഷണത്തിൽ റെയിൽവെ ട്രാക്കിന്റെ സൈഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു”- അസഫലി പറഞ്ഞു.

നിയമപോരാട്ടം ഫലം കണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രണ്ടുപേരും കൊല്ലപ്പെടുന്നത്. അതിദാരുണസംഭവമാണിത്. ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. കോടതി ഉത്തരവിന് ശേഷം വളരെ സന്തോഷവാനായിരുന്നു അദ്ദേഹം. ആകെ ദുരൂഹതയാണ്. പോലീസ് അന്വേഷിച്ച് കണ്ടെത്തണം. നീതിപൂർവ്വമായ അന്വേഷണം ഈ കേസിൽ അനിവമാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
.

.

ഇന്ന് ഗൗതമിൻ്റെ കൊലപാതകം നടത്തിയ പ്രതി വീട്ടിനുള്ളിൽ പ്രവേശിച്ചത് പിന്നിലെ വാതിൽ അമ്മിക്കല്ല് കൊണ്ട് തകർത്താണെന്ന് പൊലീസ് കണ്ടെത്തി. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് പ്രതി വെട്ടിയത്. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ കൊലപ്പെടുത്തി. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്.
.
ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടു പേരുടെയും ശരീരത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെൽഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല.
.
വീട്ടില്‍ സിസിടിവി ക്യാമറകളുണ്ടെങ്കിലും ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടനിലയിലാണ്. മാത്രമല്ല, വീട്ടിലെ വാതിലിലോ മറ്റോ ബലപ്രയോഗം നടന്നതിന്റെ പാടുകളില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടിറ്റോ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ശബ്ദം കേട്ട് വിജയകുമാര്‍ വാതില്‍ തുറന്നിരിക്കാനാണ് സാധ്യത. അമ്മിക്കല്ലും കോടാലിയും നിലത്തുണ്ടായിരുന്നു. ഹാളിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടത്. ഭാര്യയുടേത് കിടപ്പുമുറിയിലും.
.
കൊലപാതകം ആസൂത്രിതമെന്ന് സംശയിക്കാൻ നിരവധി കാരണങ്ങൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. രണ്ട് വളര്‍ത്തുനായ്ക്കളായിരുന്നു വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതിലൊരു നായ കഴിഞ്ഞദിവസം ചത്തിരുന്നു. മറ്റൊന്നിനെ ഇന്ന് അവശനിലയിലാണ് കണ്ടെത്തിയത്. ചത്ത നായക്ക് പകരം പുതിയ ഒന്നിനെ കൊല്ലപ്പെട്ട വിജയകുമാറും ഭാര്യ ഗീതയും വാങ്ങിയിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. ഇതിന് പുറമെ വീട്ടിലെ സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്ക് മുഴുവന്‍ നഷ്ടപ്പെട്ട നിലയിലാണെന്നും പൊലീസ് പറയുന്നു. ഇതാണ് കൊലപാതകം ആസൂത്രിതമെന്ന് സംശയിക്കാന്‍ പ്രധാന കാരണം.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!