ദ്വിദിന സൗദി സന്ദർശനത്തിനായി പ്രധാനമന്ത്രി അൽപസമയത്തിനകം ജിദ്ദയിലെത്തും; മോദിയെത്തുന്നത് സൗദി കിരീടാവകാശിയുടെ പ്രത്യേക ക്ഷണപ്രകാരം
റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലേക്ക് പുറപ്പെട്ടു. സൗദി സമയം ഉച്ചയ്ക്ക് 12.40-ന് മോദി ജിദ്ദയിലെത്തും. സാമ്പത്തിക, പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെക്കും. വൈകീട്ടാണ് സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച . ഹജ്ജിലെ പ്രതിസന്ധികൾ, ഇന്ത്യാ-യൂറോപ് കോറിഡോർ, ഗസ്സ എന്നിവയും ചർച്ചയാകും. സൗദി കിരീടാവകാശിയുമായിമായുള്ള ചർച്ചയിലൂടെ വിവിധ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കും.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ത്യൻ സമയം മൂന്ന് മണിയോടെ പ്രധാനമന്ത്രി ജിദ്ദയിലെത്തും. സ്വീകരണത്തിന് ശേഷം വൈകീട്ട് ഇന്ത്യൻ സമൂഹത്തിലെ ക്ഷണിക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തും.
പ്രതിരോധം,വാണിജ്യ-വ്യവസായം, പുനരുപയോഗ ഊർജം, ആരോഗ്യം എന്നിവക്ക് പുറമെ മീഡിയ, വിനോദം, കായികം എന്നീ മേഖലയിലെ സഹകരണ കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവെക്കും. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ്പ് വ്യാവസായിക ഇടനാഴി, ഗസ്സ, രാഷ്ട്രീയ സാഹചര്യം എന്നിവയും ചർച്ചയാകും. ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ടാം മീറ്റിങിൽ ഇരു രാഷ്ട്ര നേതാക്കളും സംബന്ധിക്കും. പ്രവാസികൾ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിലെ സന്ദർശനത്തിന് ശേഷം നാളെ മോദി മടങ്ങും.
.
ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ഷങ്ങളായി സ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതായാണ് സൂചന. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതേസമയം സൗദി അറേബ്യ, ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഉഭയകക്ഷി വ്യാപാരം 42.98 ബില്യണ്‍ ഡോളറിലെത്തി.
എണ്ണക്ക് പകരം മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കാഴ്ചപ്പാടില്‍ ഊന്നിയുള്ള സൗദി പദ്ധതിയായ വിഷന്‍ 2030-ന്റെ വിജയത്തിനായി ഇന്ത്യയെ സൗദി അറേബ്യ പ്രതീക്ഷയോടെയാണ് കാണുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ സമീപ കാലത്തു ശ്രദ്ധേയമായ വളര്‍ച്ച നേടിയിട്ടുണ്ട്. ഇത് 2023 ഓഗസ്റ്റ് വരെ ഏകദേശം 3 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് കണക്ക്. കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, നിര്‍മാണം, ടെലികമ്മ്യൂണിക്കേഷന്‍സ്, ഐടി, സാമ്പത്തിക സേവനങ്ങള്‍, സോഫ്റ്റ്വെയര്‍ വികസനം, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ നിക്ഷേപങ്ങള്‍.
.
പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്), സൗദി പിന്തുണയുള്ള വിഷന്‍ ഫണ്ട്, പ്രമുഖ കമ്പനികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ സൗദി നിക്ഷേപങ്ങള്‍ ഏകദേശം 10 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കുന്നു. റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകളില്‍ പിഐഎഫിന്റെ 1.5 ബില്യണ്‍ ഡോളറിന്റെയും റിലയന്‍സ് റീട്ടെയിലില്‍ 1.3 ബില്യണ്‍ ഡോളറിന്റെയും പ്രധാന ഇടപാടുകള്‍ നിക്ഷേപം ഉള്‍പ്പെടുന്നു. പിഐഎഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ സാലിക്, കാര്‍ഷിക മേഖലയില്‍ 2020-ല്‍ ദാവത് ഫുഡ്സില്‍ 30% ഓഹരിയും (17.23 മില്യണ്‍ ഡോളര്‍) 2022-ല്‍ എല്‍ടി ഫുഡ്സില്‍ 9.2% ഓഹരിയും (44 മില്യണ്‍ ഡോളര്‍) സ്വന്തമാക്കി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.