കർണാടക മുൻ ഡിജിപി ഓം പ്രകാശ് കൊല്ലപ്പെട്ട നിലയിൽ; വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം, ഭാര്യ കസ്റ്റഡിയിൽ
ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.
.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്.
.
അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.
.
ഇതുംകൂടി വായിക്കുക…
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.