സൗദിയിൽ ടൈലർമാർക്ക് ഹോം സർവീസുകൾ നടത്താം; പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി

അൽ ബഹാ: സൗദിയിലെ അൽ ബഹായിൽ ഹോം ടൈലറിംഗ് സേവനങ്ങൾക്കുള്ള പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഹോം ടൈലറിംഗ് സേവനങ്ങൾക്കുള്ള പെർമിറ്റുകൾ അനുവദിക്കുന്നുണ്ട്. അൽ ബഹാ മേഖലയിലെ മുനിസിപ്പാലിറ്റി, മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായാണ് പെർമിറ്റുകൾ അനുവദിക്കുന്നത്. “ബലാദി”  പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്.
.
നിലവിൽ ടൈലറിംഗ് ബിസിനസ് നടത്തിവരുന്നവർക്കാണ് ഹോം സർവീസിനുളള ലൈസൻസുകൾ അനുവദിക്കുന്നത്. ഒന്നിലധികം സ്ഥലങ്ങളിൽ ഹോം സർവീസുകൾ നൽകുന്നതിനുള്ള പെർമിറ്റുകൾ ലഭിക്കും. ഇതിലൂടെ ബിസിനസ്സ് ഉടമകൾക്ക് അവരുടെ ബിസിനസ് വിപുലീകരിക്കാൻ ഈ സേവനം സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.  ഹോം സർവീസിനുള്ള പെർമിറ്റുകൾ സ്ഥാപനത്തിൻ്റെ രജിസ്റ്റർ ചെയ്ത ലൈസൻസുകളുമായി ബന്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

.
ആരോഗ്യ സർട്ടിഫിക്കറ്റുള്ള അപേക്ഷകന് മാത്രമേ ഹോം സർവീസിനുള്ള പെർമിറ്റ് അനുവദിക്കൂ.  കൂടാതെ, പെർമിറ്റിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള ഒരു ഷോപ്പ് ലൈസൻസും ഉണ്ടായിരിക്കണം. പെർമിറ്റിന്റെ പരിധിയിൽ വരുന്ന പ്രവർത്തനം ഗാർഹിക സേവനങ്ങൾ നൽകാൻ അനുവാദമുള്ളവയിൽ ഉൾപ്പെടുന്നതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

സ്ത്രീകളുടെ ചമയവുമായി ബന്ധപ്പെട്ട പെർമിറ്റിനാണ് അപേക്ഷിക്കുന്നതെങ്കിൽ, അപേക്ഷകന് ഒരു പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഹോം ടൈലറിംഗ് സേവന പെർമിറ്റ് ലഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് “ബലാഡി” പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണെമെന്ന് മുനിസിപ്പാലിറ്റി എല്ലാ സംരംഭകരോടും അഭ്യർത്ഥിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!