യുവാവ് മരിച്ചനിലയില്‍, സമീപം പാമ്പും; നാടകം പൊളിഞ്ഞു, ഉറങ്ങുന്നതിനിടെ കൊന്നതെന്ന് പൊലീസ്; ഭാര്യയും കാമുകനും അറസ്റ്റിൽ

ലഖ്‌നൗ: മീററ്റിലെ യുവാവിന്റെ മരണം പാമ്പ് കടിയേറ്റല്ലെന്നും കൊലപാതകമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കൊലപ്പെടുത്തിശേഷം കട്ടിലില്‍ പാമ്പിനെയിട്ട പ്രതികള്‍, സംഭവം പാമ്പ് കടിയേറ്റുള്ള മരണമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

.
മീററ്റില്‍ തൊഴിലാളിയായ അമിതി(25)നെയാണ് ശനിയാഴ്ച വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തിന് സമീപം, കട്ടിലില്‍ ഒരു പാമ്പിനെയും കണ്ടെത്തിയിരുന്നു. ഉറങ്ങുന്നതിനിടെ അമിത് പാമ്പ് കടിയേറ്റ് മരിച്ചെന്നായിരുന്നു ഭാര്യ രവിത ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ മുറിയില്‍നിന്ന് പാമ്പിനെ പിടികൂടുകയുംചെയ്തു. എന്നാല്‍, യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മരണം പാമ്പ് കടിയേറ്റല്ലെന്ന് പോലീസ് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെ ഭാര്യയെ വിശദമായി ചോദ്യംചെയ്തതോടെ കുറ്റംസമ്മതിക്കുകയും ഭാര്യയെയും കാമുകനായ അമര്‍ദീപിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

.

സംഭവദിവസം ജോലി കഴിഞ്ഞെത്തിയ അമിത് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍കിടന്നു. ഇതിനുപിന്നാലെയാണ് ഉറങ്ങുകയായിരുന്ന അമിത്തിനെ ഭാര്യ രവിത കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് രവിതയും കാമുകനായ അമര്‍ദീപും ചേര്‍ന്നാണ് പാമ്പിനെ കട്ടിലില്‍ ഇട്ടത്. ഇതിനുശേഷം പാമ്പ് കടിയേറ്റ് യുവാവ് മരിച്ചെന്ന് രവിത അയല്‍ക്കാരെ അറിയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!