ഇഡിക്കെതിരെ പ്രതിഷേധിച്ചു; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ
മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്.
നാഷണൽ ഹെറാൾഡ് കേസിലെ ഇ ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായ പ്രതിഷേധം നടന്നു വരുന്നുണ്ട്. മുംബൈയിലെ പിസിസി ഓഫീസിന് സമീപത്തുവച്ച് ഇന്ന് ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നടന്നു. പ്രതിഷേധ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഓരോരുത്തരെയും കസ്റ്റഡിയിലെടുത്ത് ദാദറിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.