ടാറ്റയുൾപ്പെടെ 21 കമ്പനികളുടെ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ താൽക്കാലിക വിലക്കേർപ്പെടുത്തി

റിയാദ്: ടാറ്റാ മോട്ടോഴ്സിൻ്റേതുൾപ്പെടെ 21 വാഹന നിർമ്മാണ കമ്പനികൾക്ക് സൗദി അറേബ്യയിൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. 2025-ലെ വിതരണ പദ്ധതി സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനാണ് (SASO) ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.

ലൈറ്റ് വാഹനങ്ങൾക്കായുള്ള സൗദി സ്റ്റാൻഡേർഡ് ഫോർ ഫ്യൂവൽ ഇക്കണോമി (SASO CAEF) യുടെ സൗദി സ്പെസിഫിക്കേഷനെക്കുറിച്ചുള്ള SASO-യുടെ കത്ത് ജനറൽ അതോറിറ്റി ഓഫ് പോർട്ട്‌സിന് (മവാനി) ലഭിച്ചതിനെ തുടർന്നാണ് ഈ നടപടി.

3.5 ടണ്ണിൽ കൂടുതൽ ഭാരമില്ലാത്ത പുതിയ ലൈറ്റ് വാഹനങ്ങളുടെ 21 നിർമ്മാതാക്കളുടെ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ വിതരണ പദ്ധതി സമർപ്പിക്കാൻ SASO ഈ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ നടപടി സൗദി അറേബ്യയിലെ വാഹന വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും. കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമുള്ള സൗദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

വിലക്കേർപ്പെടുത്തിയിരിക്കുന്ന വാഹനങ്ങളുടെ പട്ടിക കാണാം.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!