കേന്ദ്രമന്ത്രിയിൽനിന്ന് പ്രതീക്ഷിച്ചത് ശുഭവാര്‍ത്ത, അതുണ്ടായില്ല; നിരാശ പങ്കുവെച്ച് മുനമ്പം സമരസമിതി, ബിജെപി ചതിക്കുമെന്ന് പല തവണ പറഞ്ഞതല്ലേ എന്ന് യൂത്ത് കോൺഗ്രസ്
കൊച്ചി: മുനമ്പം സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയില്‍നിന്ന് വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍, അതുണ്ടായില്ലെന്നും മുനമ്പം സമരസമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യർ. വഖഫ് നിയമത്തിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനായി കുറച്ചുസമയം കൂടി അനുവദിക്കണമെന്നുമാണ് മന്ത്രി പറഞ്ഞതെന്നും ഫാദര്‍ ആന്റണി സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു.
.
മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടും. എന്നാല്‍, അതിനായി കുറച്ചുകൂടി സമയം എടുക്കുമെന്നാണ് മുനമ്പത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് അതിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിനും സംസ്ഥാനത്തിന് നിര്‍ദേശം കൊടുക്കാനും കേന്ദ്രസര്‍ക്കാരിന് കഴിയുകയുളളൂ. ഈ സാഹചര്യത്തില്‍ മുനമ്പത്ത് പരിഹാരത്തിനായി കൂടുതല്‍ സമയം വേണ്ടിവരുമെന്നും മുനമ്പത്തെത്തിയ കേന്ദ്രമന്ത്രി പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകളില്‍ നിരാശ അറിയിച്ച് സമരസമിതി രംഗത്തെത്തിയത്.
.
എല്ലാ പാര്‍ട്ടിക്കാരും ഇവിടെ വരുകയും ഞങ്ങള്‍ക്ക് പിന്തുണ തരുകയും ചെയ്തു. എന്നാല്‍, ഞങ്ങളുടെ പ്രശ്‌നത്തിന് ഇതുവരെയും പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എല്ലാം നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോവുമെന്നും ഫാദര്‍ ആന്റണി സേവ്യർ പറഞ്ഞു.
.
വഖഫ് നിയമ ഭേദഗതി ബില്‍ നിയമമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മുനമ്പത്ത് ബിജെപി ചൊവ്വാഴ്ച ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവായിരുന്നു ബഹുജന കൂട്ടായ്മ ഉദ്ഘാടനംചെയ്തത്.
.
അതേ സമയം വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടിവരുമെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനക്ക് പിന്നാലെ ബി.ജെ.പിയെയും അവരെ പിന്തുണച്ച സമരസമിതിയെയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്.
ബി.ജെ.പി ചതിക്കും..ചതിച്ചിരിക്കും എന്ന് നിങ്ങളോട് നിയമവും തെളിവും ചരിത്രവും നിരത്തി ഒരായിരം വട്ടം പറഞ്ഞു തന്നതല്ലേ എന്ന് ചോദിക്കാൻ വളരെ ആഗ്രഹം ഉണ്ടെങ്കിലും, മനസ് തകർന്നിരിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ എന്ന ദൈവവചനം ഓർമ വരുന്നത് കൊണ്ട് അത് അവിടെ വിടുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
.
സ്വാതന്ത്ര്യ സമരം മുതൽ, ഇന്ന് ഇതാ ഈ നിമിഷം വരെ ചതിയുടെയും വഞ്ചനയുടെയും ചരിത്രവും പൈതൃകവും മാത്രമാണ് സംഘപരിവാറിന് കൈമുതലായി ഉള്ളത്. ഇസ്‌ലാം വിരോധം ഒന്നു കൊണ്ടു മാത്രം ഇവറ്റകളുടെ കൂടെ ചേർന്ന് കലിതുള്ളുന്ന മറ്റൊരു വകഭേദമാണ് ക്രിസംഘികൾ. വഖഫ് നിയമ ഭേദഗതി വന്നു എന്ന് കെട്ട ഉടൻ തന്നെ ഓടി പോയി ബിജെപിയിൽ ചേർന്ന 50 പേരോട് സഹതാപം മാത്രമെന്നും താര ടോജോ അലക്സ് പറഞ്ഞു.
.
താര ടോജോ അലക്സ് ഫേസ്ബുക്ക് പോസ്റ്റ്
“ഞങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു….”
വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ “സാധിക്കില്ല” എന്ന കേന്ദ്രമന്ത്രി കിരൺ റിജ്ജുവിൻ്റെ പ്രസ്താവനയോട് മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നിയുടെ പ്രതികരണമാണ് മുകളിൽ.
പിന്നെ എന്ത് കോക്കനട്ടിനാണ് പാർലമെൻ്റിലെ വഖഫ് നിയമ ഭേദഗതി ചർച്ചയിൽ “മുനമ്പം മുനമ്പം” എന്നു പറഞ്ഞ് താങ്കൾ കരഞ്ഞത് എന്ന് മന്ത്രിയോട് ചോദിക്കാൻ ഇവിടെ ആരുമില്ല.. ഇനി കാര്യത്തിലേക്ക് വരാം,
“ബിജെപി ചതിക്കും..ചതിച്ചിരിക്കും” എന്ന് നിങ്ങളോട് നിയമവും തെളിവും ചരിത്രവും നിരത്തി ഒരായിരം വട്ടം പറഞ്ഞു തന്നതല്ലേ…..എന്ന് ചോദിക്കാൻ വളരെ ആഗ്രഹം ഉണ്ടെങ്കിലും, “മനസ്സ് തകർന്നിരിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ..”എന്ന ദൈവവചനം ഓർമ്മ വരുന്നത് കൊണ്ട് അത് അവിടെ വിടുന്നു.
പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ടിയിരുന്ന ഒരു കാര്യം.. ജനിതകമായി തന്നെ DNA mutation സംഭവിച്ചവരാണ് സംഘികൾ. അവർക്ക് പരസ്പര സ്നേഹം… സഹോദര്യം.. ദയ.. ക്ഷമ…സമാധാനം.. സഹിഷ്ണുത.. സഹവർത്തിത്വം… അത്തരം അന്തരീക്ഷം അതിജീവിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്…
പകരം, തീവ്രവാദം…വർഗീയവാദം…വിഘടനവാദം കോപം..അസൂയ… ശത്രുതാമനോഭാവം.. സ്പർദ്ധ… അത്തരം അന്തരീക്ഷത്തിൽ മാത്രമേ ഈ വർഗ്ഗത്തിന് നിലനിൽപ്പുള്ളൂ… അതിനായി അവർ കള്ളം പറയും… പൊള്ളയായ വാഗ്ദാനങ്ങൾ നൽകും… എരിതീയിൽ എണ്ണ കോരി ഒഴിക്കും… സഹോദരനെ സഹോദരന് എതിരായും.. മക്കളെ മാതാപിതാക്കൾക്കെതിരായും.. മനുഷ്യരെ മനുഷ്യർക്കെതിരായും തിരിക്കും..
ഇസ്‌ലാം വിരോധം ഒന്നു കൊണ്ടു മാത്രം ഇവറ്റകളുടെ കൂടെ ചേർന്ന് കലിതുള്ളുന്ന മറ്റൊരു വകഭേദമാണ് ക്രിസംഘികൾ. (ക്രിസ്തുവും ക്രിസ്തു പഠിപ്പിച്ചതും ക്രിസ്തു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറഞ്ഞ കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പറ്റം waste of oxygen on earth..) കഴിയുമെങ്കിൽ അവരെ കാണുമ്പോൾ തന്നെ ഓടി മാറിക്കോ..
ബിജെപിയുടെ ഏറ് പടക്കങ്ങൾ മാത്രമാണ് അവർ. ആവശ്യം കഴിയുമ്പോൾ ഇവറ്റകളെ സംഘികൾ തന്നെ കൈകാര്യം ചെയ്തുകൊള്ളും. സ്വാതന്ത്ര്യ സമരം മുതൽ, ഇന്ന് ഇതാ ഈ നിമിഷം വരെ ചതിയുടെയും വഞ്ചനയുടെയും ചരിത്രവും പൈതൃകവും മാത്രമാണ് സംഘപരിവാറിന് കൈമുതലായി ഉള്ളത്. അതിനിടയിൽ പെട്ടുപോകുന്നത് നിങ്ങളെപ്പോലുള്ള നിരപരാധികളാണ്..
നിങ്ങളുടെ ഭൂമിയുടെ റവന്യൂ അധികാരം സ്തംഭിപ്പിച്ചതും അത് തിരിച്ച് തരേണ്ടതും കേരള സർക്കാരാണ്. അവരോട് നിങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുക. നീതി ലഭിക്കും വരെ എല്ലാ ജനാധിപത്യ വിശ്വാസികളും നിങ്ങളോടൊപ്പം തന്നെയുണ്ട്. നിയമ ഭേദഗതി വന്നു എന്ന് കെട്ട ഉടൻ തന്നെ ഓടി പോയി ബി.ജെ.പിയിൽ ചേർന്ന 50 പേരോട് സഹതാപം മാത്രം. നിങ്ങളെ ആശ്വസിപ്പിക്കാൻ സദൃശ്യവാക്യങ്ങൾ 1: 2-7 വരെയുള്ള വാക്യങ്ങൾ താഴെ കൊടുക്കുന്നു…
ജ്ഞാനവും പ്രബോധനവും പ്രാപിക്കാനും വിവേകവചനങ്ങളെ ഗ്രഹിക്കാനും, പരിജ്ഞാനം, നീതി, ന്യായം, നേര് എന്നിവെക്കായി പ്രബോധനം ലഭിപ്പാക്കാനും.. അല്പബുദ്ധികളക്ക് സൂക്ഷ്മബുദ്ധിയും, ബാലന് പരിജ്ഞാനവും വകതിരിവും നൽകുവാനും… ജ്ഞാനം കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിക്കാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിക്കാനും
സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും ദൈവ വചനം ഉതകുന്നു. “യഹോവാഭക്തി” ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.”
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.