ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം; ഏപ്രിൽ 29 മുതൽ ഉംറ ഹാജിമാർക്ക് മാത്രം, എല്ലാതരം വിസക്കാരും 29 നുള്ളിൽ മക്ക വിട്ട് പുറത്ത് പോകണം

റിയാദ്: ഈ വർഷത്തെ ഹജ്ജ് തയ്യാറെടുപ്പിന്റെ ഭാഗമായി തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സുരക്ഷിതത്വത്തോടെയും, എളുപ്പത്തിലും, മനസ്സമാധാനത്തോടെയും ഹജ്ജ് കർമ്മം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി ക്രമീകരണങ്ങളും നടപടിക്രമങ്ങളും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
.
ഉംറ തീർഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 13 ആണ്. ഉംറ തീർഥാടകർക്ക് ഏപ്രിൽ 29 വരെ മാത്രമേ രാജ്യത്ത് തങ്ങാൻ അനുവാദമുള്ളൂ. അതിന് മുമ്പ് സൌദി വിട്ട് പുറത്ത് പോകണം.
.
2025 ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ട്. ആവശ്യമായ പെർമിറ്റുകൾ ഇല്ലാത്ത വിദേശികളെ മക്കയിലേക്ക് പ്രവേശിക്കുന്നത് തടയും. കൂടാതെ ചെക്ക് പോയിൻ്റുകളിൽ വെച്ച്  അവരെ തിരിച്ചയക്കുകയും ചെയ്യും. മക്ക ഇഖാമയോ വർക്ക് പെർമിറ്റോ ഉള്ളവർക്കും, ജോലി ആവശ്യാർത്ഥം മക്കയിലേക്ക് പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റെടുത്തവർക്കും ഹജ്ജ് പെർമിറ്റുള്ളവർക്കും മാത്രമേ മക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.
.
ഹജ്ജ് സീസണിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റുകൾ “അബ്ഷെർ” പ്ലാറ്റ്‌ഫോം വഴിയും “മുഖീം പോർട്ടൽ” വഴിയും ഇലക്ട്രോണിക് ആയി ലഭിക്കും. സൌദിയിലുള്ളവർക്കും, ജിസിസി രാജ്യങ്ങളിലുള്ളവർക്കും, സൌദിക്കുള്ളിലെ ഇഖാമയുള്ള താമസക്കാർ, മറ്റ് വിസകൾ കൈവശമുള്ളവർ എന്നിവർക്കും “നുസുക്” പ്ലാറ്റ്‌ഫോം വഴി ഉംറ പെർമിറ്റുകൾ നൽകുന്നത് 2025 ഏപ്രിൽ 29 മുതൽ 2025 ജൂൺ 10 വരെ താൽക്കാലികമായി നിർത്തിവച്ചു. എല്ലാ തരം സന്ദർശക വിസകളിലുള്ളവരും ഏപ്രിൽ 29 മുതൽ മക്ക നഗരത്തിൽ പ്രവേശിക്കാനോ അവിടെ താമസിക്കാനോ പാടില്ല.

ഈ വർഷത്തെ ഹജ്ജ് സീസണിനെ നിയന്ത്രിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കണമെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നർക്കതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു:

  • ഉംറ തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി ശവ്വാൽ 15 അഥവാ ഏപ്രിൽ 13  ഞായറാഴ്ചയാണ്.
  • ഉംറ തീർഥാടകർക്ക് രാജ്യം വിടാനുള്ള അവസാന തീയതി ദുൽ-ഖിഅദ് 1, അതായത് 2025 ഏപ്രിൽ 29 ചൊവ്വാഴ്ചയാണ്.
  • 2025 ഏപ്രിൽ 23 അഥവാ ശവ്വാൽ 25 ബുധനാഴ്ച മുതൽ, മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ട്. ആവശ്യമായ പെർമിറ്റുകൾ ഇല്ലാത്ത പ്രവാസികളെ മക്കയിലേക്ക് പ്രവേശിക്കുന്നത് തടയുകയും തിരിച്ചയക്കുകയും ചെയ്യും.
  • ബന്ധപ്പെട്ട അതോറിറ്റി നൽകുന്ന വിശുദ്ധ സ്ഥലങ്ങളിൽ വർക്ക് പെർമിറ്റ് ഉള്ളവർ, അല്ലെങ്കിൽ മക്ക ഇഖാമ കൈവശമുള്ളവർ, അല്ലെങ്കിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർ എന്നിവർക്കാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുക.
  • ഹജ്ജ് സീസണിൽ ജോലി ചെയ്യുന്ന താമസക്കാർക്ക് മക്കയിലേക്കുള്ള പ്രവേശന പെർമിറ്റുകൾ “അബ്ഷെർ” പ്ലാറ്റ്‌ഫോമും “മുഖീം പോർട്ടലും” വഴി ഇലക്ട്രോണിക് ആയി നൽകും.
  • സൌദി വിസിറ്റ് വിസയുള്ളവർ, ജിസിസി രാജ്യങ്ങളിലുള്ളവർ, സൌദിയിലെ ഇഖാമയുള്ള പ്രവാസികൾ, മറ്റ് വിസകൾ കൈവശമുള്ളവർ എന്നിവർക്ക് “നുസുക്” പ്ലാറ്റ്‌ഫോം വഴി ഉംറ പെർമിറ്റുകൾ നൽകുന്നത് 2025 ഏപ്രിൽ 29 അഥവാ ദുൽ-ഖിദ് 1 ചൊവ്വാഴ്ച മുതൽ 2025 ജൂൺ 10 അഥവാ ദുൽ-ഹിജ്ജ 14 തിങ്കളാഴ്ച വരെ താൽക്കാലികമായി നിർത്തിവച്ചു.
  • ഹജ്ജ് വിസ കൈവശമുള്ളവർ ഒഴികെയുള്ള എല്ലാത്തരം വിസകളും കൈവശമുള്ളവർക്ക്, 2025 ഏപ്രിൽ 29  (ദുൽ-ഖിദ് 1) ചൊവ്വാഴ്ച മുതൽ മക്ക നഗരത്തിൽ പ്രവേശിക്കാനോ അവിടെ താമസിക്കാനോ അനുവാദമില്ല.

ഈ വർഷത്തെ ഹജ്ജ് സീസണിനെ നിയന്ത്രിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കണമെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്ന കുറ്റവാളികളെ നിയമപരമായ ശക്തമായ ശിക്ഷകൾക്ക് വിധേയമാക്കും.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!