വിസിറ്റ് വിസയിലെത്തിയവർ ഏപ്രിൽ 13നുള്ളിൽ സൗദിയിൽ നിന്ന് മടങ്ങേണ്ടതില്ല; വിസാ കാലാവധി അവസാനിക്കുന്നത് വരെ തുടരാം, ഉംറ വിസക്കാർ ഏപ്രിൽ 29ന് മുമ്പ് മടങ്ങണം -സൗദി ജവാസത്ത്
റിയാദ്: സൗദിയിൽ സന്ദർശന വിസകളിലെത്തിയവർ ഏപ്രിൽ 13നുള്ളിൽ മടങ്ങണമെന്ന വാർത്ത വ്യാജമെന്നും അത്തരം വാർത്തകളിൽ വഞ്ചിതരാകരുതെന്നും സൗദി ജവാസത്ത് വ്യക്തമാക്കി. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്, ടൂറിസ്റ്റ്, കുടുംബ സന്ദര്‍ശന വിസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്നും അല്ലാത്തവർക്ക് അഞ്ചുവര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ജവാസാത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഇത്തരം വാര്‍ത്തകൾ വിശ്വസിക്കരുതെന്നും സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമിൽ ഉപയോക്താവിന്റെ അന്വേഷണത്തിന് മറുപടിയായി പാസ്പോർട്ട് ഡയറക്ടറേറ്റ് വിശദീകരിച്ചു.
.
ഇത്തരത്തിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും ഔദ്യോഗിക സോഴ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി. ഏതൊരു പുതിയ ഉത്തരവും ജവാസത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യും. ഇന്ത്യ, ഈജിപ്ത്, പാകിസ്താന്‍, മൊറോക്കോ, ടൂണീഷ്യ, യെമന്‍, അള്‍ജീരിയ, നൈജീരിയ, ജോര്‍ദാന്‍, സുഡാന്‍, ഇറാഖ്, ഇന്തോനേഷ്യ, എത്യോപ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മള്‍ട്ടിപ്ള്‍, സിംഗിള്‍ ബിസിനസ്, ടൂറിസ്റ്റ് വിസ എടുത്തവര്‍ ഏപ്രില്‍ 13ന് ശേഷം സൗദിയില്‍ പ്രവേശിക്കരുതെന്നും ഈ വിസക്കാര്‍ സൗദിയിലുണ്ടെങ്കില്‍ 13ന് മുമ്പ് രാജ്യം വിടണമെന്നുമുള്ള സര്‍ക്കുലര്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
.
എന്നാല്‍ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ സൗദിയില്‍ താമസിക്കാമെന്നും കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങിയാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ജവാസത്ത് വ്യക്തമാക്കി. ബിസിനസ് സന്ദര്‍ശന വിസക്കാര്‍ക്ക് അവരെ കൊണ്ടുവന്ന സ്ഥാപനത്തിന്റെയും ഫാമിലി സന്ദര്‍ശന വിസക്കാര്‍ക്ക് അവരെ കൊണ്ടുവന്ന വ്യക്തിയുടെയും അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകളില്‍ വിസ കാലാവധി അറിയാന്‍ അവസരമുണ്ട്. മള്‍ട്ടിപ്ള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആകെ 90 ദിവസം മാത്രമേ സൗദിയില്‍ താമസിക്കാന്‍ അനുവാദമുള്ളൂ.
അതേ സമയം ഹജ്ജ് കാലത്ത് സൌദിയിൽ തുടരുന്ന വിസിറ്റ് വിസക്കാർക്ക് ഹജ്ജ് ചെയ്യാൻ അനുമതിയില്ല. കൂടാതെ മക്കയിലേക്ക് പ്രവേശിക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചാൽ പാലിക്കേണ്ടി വരുമെന്നും അധികൃതർ ഓർമിപ്പിച്ചു. അതേ സമയം ഉംറ വിസക്കാർ ഏപ്രിൽ 29ന് മുമ്പ് സൌദി വിട്ട് പുറത്ത് പോകണം. അല്ലാത്തവർക്കെതിരിെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.