മദീന: മദീനയിൽ പ്രവാചക പള്ളിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ സ്ത്രീയുടെ ആക്രമണം. ജോലി ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ സ്ത്രീ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ സുരക്ഷ ഉറപ്പാക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.