മാപ്പിളപ്പാട്ട് വേദികളിൽ ഇനി ഫൈജാസില്ല; മരണം പരിപാടി കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലിറക്കി മടങ്ങവേ

ഇരിട്ടി: മലബാറിലെ മാപ്പിളപ്പാട്ട് വേദികളിലെ ഹരമായി മാറിയ ആ ശബ്ദം നിലച്ചു. കീഴൂർകുന്ന് ഇറക്കത്തിലുണ്ടായ കാറപകടത്തിലാണ് മാപ്പിളപ്പാട്ട് ഗായകനായ ഉളിയിലെ ചിറമ്മൽ ഹൗസിൽ കെ.ടി.ഫൈജാസ് മരിച്ചത്. കൊട്ടിയൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം കൂടെയുണ്ടായിരുന്ന ഗായകനും ഇരിട്ടി ഐമസ്റ്റിലെ തൊഴിലാളിയുമായ പുന്നാട് സ്വദേശി വിഷ്ണുവിനെ പയഞ്ചേരി മുക്കിൽ ഇറക്കി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
.
വിവാഹവീടുകളിലും നിരവധി ഗാനമേളകളിലും ഫൈജാസ് തന്റെ ശബ്ദംകൊണ്ട് കാണികളെ രസിപ്പിച്ചിട്ടുണ്ട്. സ്വന്തമായെഴുതുന്ന പാട്ടുകൾ ചിട്ടപ്പെടുത്താനായി ഉളിയിൽ സ്റ്റുഡിയോയും തുടങ്ങി. അടുത്തകാലത്ത് സ്റ്റുഡിയോ നിർത്തി വീട്ടിൽത്തന്നെ സെറ്റ് ചെയ്തു. നിരവധി പാട്ടുകൾ എഴുതി സംഗീതം നൽകിയിട്ടുണ്ട്. ‍ചാനൽ പരിപാടികളിലും ഗാനം അവതരിപ്പിച്ച്‌ പ്രേക്ഷകരുടെ കൈയടി നേടിയിട്ടുണ്ട്.
.

ഇരിട്ടിയിൽ പുതുതായി സ്റ്റുഡിയോ തുടങ്ങാൻ ഐ മസ്റ്റുമായി ചേർന്ന് ആലോചനകൾ നടത്തിവരികയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയോടെ ഉളിയിലെത്തിച്ച മൃതദേഹം ടൗൺ ജുമാമസ്ജിദിലും കാരക്കുന്നിലെ വീട്ടിലും മജ്‌ലിസ് ജുമാമസ്ജിദിലും പൊതുദർശനത്തിന് വെച്ചു. സണ്ണി ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷ കെ.ശ്രീലത, ഉപാധ്യക്ഷൻ പി.പി.ഉസ്മാൻ, പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീമതി, മേയർ മുസ്‌ലിഹ് മഠത്തിൽ, അബ്ദുൾ കരീം ചേലേരി, ചന്ദ്രൻ തില്ലങ്കേരി, ബെന്നി തോമസ്, ഇബ്രാഹിം മുണ്ടേരി, ഒമ്പാൻ ഹംസ, പി.എ.നസീർ, കൈതേരി മുരളീധരൻ, വി.മോഹനൻ, റിയാസ് നാലകത്ത്, എം.കെ.യൂനസ്, ടി.കെ.മുഹമ്മദലി, കെ.അബ്ദുൾ റഷീദ്, ഷാജഹാൻ മിസ്ബാഹി തുടങ്ങി ഒട്ടേറെപ്പേർ അന്ത്യോപചാരമർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉളിയിൽ പഴയപള്ളി കബറിസ്താനിൽ കബറടക്കി.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!