സൗദിയിൽ വൻലഹരി വേട്ട; എയർ കണ്ടീഷനിംഗ് യൂണിറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 13 ലക്ഷം ലഹരി ഗുളികകൾ പിടികൂടി – വിഡിയോ

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 13 ലക്ഷം കാപ്റ്റഗൺ ഗുളികകൾ അൽ-ബത്ത തുറമുഖത്തെ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി പിടികൂടി. സൗദിയിലേക്ക് എയർ കണ്ടീഷനിംഗ് യൂണിറ്റുകളുമായി എത്തിയ ഒരു ഷിപ്പ്‌മെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. കസ്റ്റംസ് നടപടിക്രമങ്ങൾക്കിടെ, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഗുളികകൾ പിടിച്ചെടുത്തത്.
.
രാജ്യത്തെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള കസ്റ്റംസ് നിയന്ത്രണം ശക്തമാക്കുമെന്നും, ഇത്തരം കള്ളക്കടത്ത് ശ്രമങ്ങൾ തടയുമെന്നും അധികൃതർ അറിയിച്ചു.

കള്ളക്കടത്ത് വിവരങ്ങൾ അറിയിക്കാൻ 1910 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും, കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!