കരിപ്പൂരിൽ നിന്നുള്ള വിമാനയാത്രാ നിരക്ക് നിശ്ചയിക്കല്‍ നയപരമായ വിഷയം; യാത്രാവിഷയത്തിൽ ഇടപെടാതെ കോടതി

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവര്‍ക്ക് ഉയര്‍ന്ന വിമാന നിരക്ക് നല്‍കേണ്ടി വരുന്നതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീം കോടതി. വിമാനയാത്രാ നിരക്ക് നിശ്ചയിക്കല്‍ നയപരമായ വിഷയം ആണെന്നും അതില്‍ തങ്ങള്‍ ഇടപെട്ടാല്‍ ഗുണത്തേക്കാള്‍ ദോഷം ഉണ്ടാകുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവരില്‍നിന്ന് ഉയര്‍ന്ന വിമാന നിരക്ക് ഈടക്കാനുള്ള കാരണം വ്യക്തമാക്കിയുള്ള കുറിപ്പ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ. സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൊച്ചി, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവര്‍ക്ക് 40,000-ത്തോളം രൂപ അധികമായി നല്‍കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മുസ്ലിങ്ങള്‍ക്ക് മതപരമായ കടമ നിര്‍വഹിക്കാന്‍ അവസരം ഒരുക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അരുണബ് ചൗധരിയും അഭിഭാഷകന്‍ ഹാരിസ് ബീരാനും ആവശ്യപ്പെട്ടു.
.
എന്നാല്‍, വിമാനയാത്ര നിരക്ക് നിശ്ചയിക്കുന്നതിന് പിന്നില്‍ പല ഘടകങ്ങളുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ നിരക്ക് കുറയ്ക്കാന്‍ നിര്‍ദേശിച്ചാല്‍ ചിലപ്പോള്‍ വിമാന കമ്പനികള്‍ സര്‍വീസ് നടത്താതിരിക്കുന്ന സാഹചര്യം ഉണ്ടായേക്കാം. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്നതിന്റെ കാരണം അറിയാന്‍ യാത്രക്കാര്‍ക്ക് അവകാശം ഉണ്ട്. അതിനാല്‍ ഉയര്‍ന്ന നിരക്കിനുള്ള കാരണം മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ വിശദീകരിക്കണമെന്ന് കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കെ.എം നടരാജിനോട് ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അരുണബ് ചൗധരി, അഭിഭാഷകരായ ഹാരിസ് ബീരാന്‍, അസര്‍ അസീസ് എന്നിവര്‍ ഹാജരായി.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!