SDPI ക്കെതിരെ നടപടി കടുപ്പിച്ച് ഇഡി: ദേശീയ-സംസ്ഥാന കമ്മിറ്റി ഓഫീസുകളടക്കം 12 ഇടത്ത് റെയ്‌ഡ്; അതീവ രഹസ്യ നീക്കം

ന്യൂഡല്‍ഹി: എസ്‍ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്‌ഡുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേരളമുള്‍പ്പടെ 12 ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഡൽഹിയിലെ ദേശീയ ആസ്ഥാനത്തും ഇ.ഡി പരിശോധന നടക്കുകയാണ്. തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഒപ്പം ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, പകുർ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ എന്നിവിടങ്ങളിലും ആന്ധ്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ ടാക്സി കാറുകളിലാണ് ഇഡി ഉദ്യോഗസ്ഥർ റെയ്‌ഡിനെത്തിയത്.
എസ്‍ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് പരിശോധന.

കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എം.കെ ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്​ച രാത്രി ബെംഗളൂരുവിൽ വെച്ചാണ്​ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരെത്തെ നോട്ടീസ് നൽകിയിരുന്നു.നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകൾ തകർക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന്​ ഇഡി വൃത്തങ്ങൾ പറഞ്ഞു.
.

എസ്‌ഡി‌പിഐയുടെ നയരൂപീകരണം, തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം, പ്രവർത്തന ഫണ്ട് എന്നിവയടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്ഐ ആണെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് പിഎഫ്ഐ ആണ്. ഗൾഫിൽ നിന്നടക്കം നിയമ വിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണം സ്വീകരിച്ചു.  റമദാൻ കളക്ഷന്റെ എന്ന പേരിലും എസ്ഡിപിഐ പണം സ്വരൂപിച്ചു. എം.കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നതെന്നാണ് ഇഡി ആരോപണം.
.
തെരഞ്ഞെടുപ്പിന് ഗൾഫിൽ നിന്ന് പണം പിരിക്കാൻ എസ്‌ഡി‌പിഐക്ക് പിഎഫ്ഐ അനുവാദം നൽകി. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം തീരുമാനിച്ചത് പോപ്പുലർ ഫ്രണ്ടാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പ് വരെ 3.75 കോടി രൂപ പോപ്പുലർ ഫ്രണ്ട് എസ്‌ഡി‌പിഐക്ക് നൽകിയതിന് തെളിവുണ്ടെന്നും ഇഡി റിപ്പോർട്ട് പറയുന്നു. പിഎഫ്ഐയുടെ കേരള ആസ്ഥാനമായ കോഴിക്കോട് യൂണിറ്റി സെന്ററിൽ നിന്ന് കണ്ടെത്തിയ ചില രേഖകളാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്.  ബാങ്കിലൂടെ അല്ലാതെ നേരിട്ടാണ് പണം നൽകിയതെന്നും ഇഡി പറയുന്നു. ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്നും ഇഡി ആരോപിക്കുന്നു. പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. എന്നാൽ ഇഡി ആരോപണം വഫഖ് ബില്ലിനെതിരെ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങളുടെ പകപ്പോക്കലാണെന്ന് എസ്‌ഡി‌പിഐ നേതൃത്വം പ്രതികരിച്ചു.

കേരളത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാനിരിക്കെയാണ് പല മണ്ഡലങ്ങളിലും  വോട്ടുള്ള എസ്‌ഡി‌പിഐക്കതിരെ കേന്ദ്രം നീക്കം ശക്തമാക്കുന്നത്. പിഎഫ്ഐയുടെ വഴിയെ എസ്‌ഡി‌പിഐ എന്ന രാഷ്ട്രീയ പാർട്ടിയുടെ നിരോധനത്തിലേക്ക് കടക്കാനുള്ള സാധ്യത കൂടിയാണ് തെളിയുന്നത്.
.
എന്നാൽ പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസുകളില്‍ നേരത്തെ പലര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍മാരായിരുന്ന ഇ അബൂബക്കര്‍, ഒ എം എ സലാം, ഡല്‍ഹി സംസ്ഥാന സമിതി ഭാരവാഹികള്‍, കോഴിക്കോട് സ്വദേശികളായ കെ പി ഷഫീര്‍, കെ ഫിറോസ് തുടങ്ങി പലര്‍ക്കും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ഇഡിയുടെ പുതിയ നടപടിയെന്നത് ശ്രദ്ധേയമാണ്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!