ഉംറ തീർഥാടകർക്ക് മുടി മുറിക്കാൻ പുതിയ സേവനം; മക്കയിലെ മസ്ജിദുൽ ഹറമിൽ സഞ്ചരിക്കുന്ന ബാർബർ ഷോപ്പുകൾ ആരംഭിച്ചു – വിഡിയോ
മക്ക: മക്കയിലെ മസ്ജിദുൽ ഹറമിൽ ഉംറ തീർഥാടകർക്ക് മുടിമുറിക്കുന്ന സേവനം ആരംഭിച്ചു. ഇരുഹറം കാര്യാലയമാണ് പുതിയ സേവനം ആരംഭിച്ചത്. പരീക്ഷണാർത്ഥം മർവയോട് ചേർന്ന് 5 കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുളളത്. വാഹനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രങ്ങൾ തിരക്കിനനുസരിച്ച് സ്ഥാനം മാറ്റാനും സാധിക്കും.
.
ഉംറ തീർഥാടകർക്ക് ഇഹ്റാമിൽ നിന്ന് മോചിതരാകാൻ മുടി എടുക്കുകയോ മുറിക്കുകയോ ചെയ്യണം. ഇതിന് വേണ്ടിയാണ് പുതിയ സേവനം. വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ഒരു സംഘത്തിന്റെ മേൽനോട്ടത്തിൽ, പൂർണ്ണമായും അണുവിമുക്തമാക്കിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സേവനം നൽകുക. ഉയർന്ന നിലവാരവും സുരക്ഷയും പാലിച്ചുകൊണ്ട് കാര്യക്ഷമമായും വേഗത്തിലും സേവനം ലഭ്യമാക്കും.
.
ദൈവത്തിന്റെ അതിഥികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ സേവനം ആരംഭിച്ചതെന്ന് ഇരുഹറം കാര്യാലയം വ്യക്തമാക്കി.
.
إطلاق خدمة التحلل من النسك بشكل تجريبي في #المسجد_الحرام#معكم_باللحظة https://t.co/XJK1qdHKN5 pic.twitter.com/Hj2XzsV2B2
— أخبار 24 (@Akhbaar24) March 2, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.