ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ സൗദിയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ദമാം: നാട്ടിലേക്ക് പോകാനിരിക്കെ മലയാളി പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ചക്കംപള്ളിയാളിൽ ഉമ്മർ ആണ് മരിച്ചത്. 59 വയസായിരുന്നു. അൽഖോബാറിലെ റാക്കയിൽ വി.എസ്.‌എഫ് ഓഫിസിനടുത്തുള്ള കാര്‍ പാര്‍ക്കിങിൽ അദ്ദേഹത്തിന്‍റെ വാഹനത്തിന്‌ സമീപം വീണു കിടക്കുന്നതായി സുഹ്യത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.
.
28 വര്‍ഷമായി പ്രവാസിയായ ഉമ്മര്‍ ടാക്സി ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. പരേതരായ ചക്കംപള്ളിയാളില്‍ ഹംസ-നബീസ ദമ്പതികളുടെ മകനാണ്‌. മരണ വിവരമറിഞ്ഞ് സൌദിയിലെ അബഹയിലുള്ള മകന്‍ ഹംസ, സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ദമാമിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരന്‍ അബ്ദുല്‍ മജീദും അബഹയിലുണ്ട്. ഷരീഫയാണ്‌ ഭാര്യ, മക്കള്‍: ഹംസ, റിയാസ്, അഖില്‍. രണ്ട് സഹോദരന്‍മാരും ആറു സഹോദരിമാരുമുണ്ട്.
.
അൽ ഖോബാർ റാക്കയിലെ അല്‍ സലാം ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മ്യതദേഹം നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേത്ത് കൊണ്ടുപോകും. നിയമ നടപടികൾ പൂർത്തിയാക്കാൻ അല്‍ കോബാര്‍ കെ.എം.സി.സി പ്രസിഡന്‍റ് ഇഖ്ബാല്‍ ആനമങ്ങാട്, സാമുഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാട് എന്നിവര്‍ പ്രവർത്തിച്ചു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!