വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഹൃദയം നുറുങ്ങി സൗദി അധികൃതർ; നാട്ടിലേക്ക് പോകാൻ ഒറ്റദിവസം കൊണ്ട് തർഹീലിൽ നിന്നും അനുമതി നൽകി, റഹീമിനെ കുടുക്കിയതിൽ ഒരു മലയാളിക്കും പങ്ക്

ദമാം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവായ അബ്ദു റഹീം  ഏഴ് വർഷമായി നാട്ടിലേക്ക് പോകാനാകാതെ സൗദിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ മലയാളി സമൂഹത്തിൻ്റെ ഇടപടെലിലൂടെയാണ് മടക്കയാത്രയ്ക്ക് വഴിയൊരുങ്ങിയത്. നാട്ടിലെ ദുരന്തത്തിൽ തകർന്ന അബുദറീമിന് സഹായവുമായി നിരവധി സുമനസ്സുകളെത്തി. സാമൂഹിക പ്രവർത്തകനും ലോക കേരളാ സഭാംഗവുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കിയത്. ഒടുവിൽ വ്യാഴാഴ്ച അർദ്ധരാത്രി 12.15ന് ദമാമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ അബ്ദുൽ റഹീം നാട്ടിലേക്ക് തിരിച്ചു. ഇന്ന് രാവിലെ 7.45ന് തിരുവനന്തപുരത്ത് അദ്ദേഹം എത്തിച്ചേർന്നു.
.
നാട്ടിലെ കൂട്ടക്കൊലയുടെ വാർത്ത അറിഞ്ഞിട്ടും മടങ്ങാൻ കഴിയാതെ വിഷമിച്ചിരുന്ന അബ്ദുൽ റഹീമിനെ നാസ് വക്കം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി നിയമപരമായ കാര്യങ്ങൾ അന്വേഷിച്ചു. റിയാദിൽ നിന്ന് മാറി താമസിക്കുന്നതിനാൽ സ്‌പോൺസർ പരാതി നൽകുകയും ഒളിച്ചോടിയതിന് ഹുറൂബ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ടോ എന്ന ആശങ്ക അബ്ദുൽ റഹീമിന് ഉണ്ടായിരുന്നു. എന്നാൽ സൗദി പാസ്‌പോർട്ട് വിഭാഗത്തിന്റെ വെബ്‌സൈറ്റിൽ ഇദ്ദേഹത്തിന്റെ പേരിൽ കേസുകൾ ഒന്നും ഇല്ലെന്ന് കണ്ടെത്തി. ഇതോടെ കാര്യങ്ങൾ എളുപ്പമായി.
.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം റിയാദിൽ നിന്ന് ദമാമിലേക്ക് മാറിയ അബ്ദുൽ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ 50,000 റിയാൽ ആവശ്യമായിരുന്നു. 25 വർഷമായി പ്രവാസിയായ ഇദ്ദേഹം ഒന്നര മാസം മുൻപാണ് ദമാമിൽ എത്തിയത്. ഇഖാമയുടെ കാലാവധി മൂന്ന് വർഷം മുൻപ് കഴിഞ്ഞിരുന്നു. ഇഖാമ ഫീസും പിഴയും അടക്കം 50,000 റിയാൽ അടച്ചാലേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. കച്ചവടം തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രവാസി ബിസിനസ്സുകാരനായ സിദ്ദീഖ് അഹമ്മദ് അടക്കമുള്ളവർ സഹായം വാഗ്ദാനം ചെയ്തു.

സൗദി നാടുകടത്തൽ കേന്ദ്രം, പാസ്‌പോർട്ട് വിഭാഗം എന്നിവയുടെ തലവന്മാരെ നേരിൽ കണ്ട് നാസ് വക്കം അബ്ദുൽ റഹീമിന്റെ അവസ്ഥ ബോധ്യപ്പെടുത്തി. നാട്ടിൽ നടന്ന കൂട്ടക്കൊലയും മാധ്യമ വാർത്തകളും അദ്ദേഹം അധികൃതരെ ബോധ്യപ്പെടുത്തി. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി. സാധാരണയായി നാടുകടത്തൽ കേന്ദ്രത്തിലെത്തിയാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദിവസങ്ങളെടുക്കുമെങ്കിലും ഒറ്റ ദിവസം കൊണ്ട് തന്നെ അധികൃതർ അബ്ദു റഹീമിൻ്റെ നടപടികൾ പൂർത്തിയാക്കി.

25 വർഷത്തോളം റിയാദിൽ കട നടത്തിയിരുന്ന അബ്ദുൽ റഹീമിന് കോവിഡ് വന്നതോടെയാണ് കച്ചവടം തകർന്നത്. കടം കയറി. സ്‌പോൺസർഷിപ്പ് ഫീസ് പോലും നൽകാൻ പണമില്ലാത്ത അവസ്ഥയായിരുന്നു. സ്പോൺസർഷിപ് ഫീസ് തന്നെ 6000 റിയാലോളം കൊടുക്കേണ്ടിയിരുന്നു. മറ്റൊരാളുടെ ആൾജാമ്യത്തിൽ പലിശയ്ക്ക് കടം വാങ്ങി. കൂടാതെ, അബ്ദുൽ റഹീമിന്റെ ഇഖാമ, പാസ്പോർട് ഇതൊക്കെ നൽകിയാലേ പണം ലഭിക്കുമായിരുന്നുള്ളൂ. മാത്രവുമല്ല, ജാമ്യം നിന്ന പാലക്കാടുകാരനു പണത്തിനു വേണ്ടി അബ്ദുൽ റഹീമും ജാമ്യം നിന്നിരുന്നു.

എന്നാൽ നാട്ടിലേക്കു പോയ പാലക്കാട്ടുക്കാരൻ പിന്നീട് തിരിച്ചുവന്നില്ല. ഇതോടെ ആ കടത്തിന്റെ ബാധ്യതയും അബ്ദുൽ റഹീമിനായി. കയ്യിലുണ്ടായിരുന്ന പണത്തിൽനിന്നു വാടകക്കുടിശ്ശിക തീർക്കുകയും കുറച്ചു കടം തിരിച്ചടയ്ക്കുകയും ചെയ്തു. 30,000 റിയാലോളം ഇനിയും കടം ബാക്കിയുണ്ട്. ഇതിനിടയിൽ, നാട്ടിൽ ഭാര്യക്ക് അർബുദം ബാധിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായി. ഒടുവിൽ കടക്കാരിൽനിന്ന് തൽക്കാലത്തേക്കുമാറി നിൽക്കാനാണ് അബ്ദുൽ​ റഹീം ദമാമിലെത്തിയത്. ദമാം അൽ മുന സ്​കുളിന്​ സമീപത്തുള്ള ഒരു പെട്രോൾ സ്റ്റേഷനോട് ചേർന്ന് വാഹനങ്ങളുടെ ആക്സസറീസ്​വിൽക്കുന്ന ചെറിയ കടയിൽ ജോലിചെയ്യുകയായിരുന്നു അബ്ദുൽ റഹീം.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!