സൗദിയിൽ ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കാൻ സാധ്യത ഏറെയെന്ന് ഗോളശാസ്ത്ര വിദഗ്ധൻ; വെള്ളിയാഴ്ച വൈകുന്നേരം 5.45 മുതൽ മാസപ്പിറവി ദൃശ്യമാകും

റിയാദ്: സൗദിയിൽ ശനിയാഴ്ച, വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് ഗോളശാസ്ത്ര വിദഗ്ധനായ അബ്ദുല്ല അൽ-ഖുദൈരി പറഞ്ഞു, വെള്ളിയഴ്ച വൈകുന്നേരം 5:45 ന് റമദാൻ മാസപ്പിറ ദൃശ്യമായി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാസ്ത്രീയ വിവങ്ങൾപ പ്രകാരം സൗദിയിൽ  മാർച്ച് 1 റമദാനിലെ ആദ്യ ദിവസമാണ്, എന്നാൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയാണ് അത് പ്രഖ്യാപിക്കുണ്ടത് എന്നും അൽ-ഖുദൈരി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28ന് വെള്ളിയാഴ്ച വൈകുന്നേരം റമദാനിലെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി  രാജ്യത്തുടനീളമുള്ള എല്ലാ മുസ്ലീങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രക്കല കാണുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവരുടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണമെന്നും അല്ലെങ്കിൽ കോടതിയിൽ എത്താൻ സഹായിക്കുന്നതിന് അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സൌകര്യങ്ങളൊരുക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളെ വിവിധ കോടതികളുമായും, അവയെ സുപ്രീം കോടതിയുമായും ബന്ധിപ്പിച്ചുകൊണ്ടാണ് മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം നടത്തുക.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!