സൗദിയിൽ വെള്ളിയാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം
സൗദിയിൽ വെള്ളിയാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ മുസ്ലീങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 28ന് വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് ഗോളശാസ്ത്ര വിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നത്.
.
നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രപിറവി നിരീക്ഷിക്കാമെന്നും, കാണുന്നവർ അക്കാര്യം തൊട്ടടുത്തുള്ള കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 1ന് ശനിയാഴ്ച റമദാൻ 1 ആയി കണക്കാക്കി റമദാൻ വ്രതം ആരംഭിക്കും. വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ഞായറാഴ്ചയായിരിക്കും നോമ്പ് ആരംഭിക്കുക.
മാസപ്പിറ നിരീക്ഷണത്തിന് താൽപര്യമുള്ള കഴിവുള്ളവർ ഇതിനായി വിവിധ മേഖലകളിൽ രൂപീകരിച്ചിരിക്കുന്ന കമ്മിറ്റികളിൽ ചേരണമെന്നും, പങ്കെടുക്കുന്നവർക്ക് പ്രതിഫലം ലഭിക്കുമെന്നും സുപ്രീം കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.