മകൻ്റെ കൂട്ടുകാരൻ്റെ ജേഷ്ഠനായ 14കാരനെ തട്ടിക്കൊണ്ടുപോയി; വീട്ടമ്മക്കെതിരെ പോക്സോ കേസ്

ആലത്തൂർ(പാലക്കാട്): 14 കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വീട്ടമ്മക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മകൻ്റെ കൂട്ടുകാരൻ്റെ ജേഷ്ഠനെ തട്ടികൊണ്ടുപോയ കുനിശ്ശേരി കുതിരപ്പാറ സ്വദേശി പ്രസീനക്കെതിരെ (35) യാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
.
സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് 14കാരനായ മകൻ വീട്ടിലെത്താത്തതിനെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. വീട്ടിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്ന കുട്ടി, അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്ന നിലയിൽ സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയതാണെന്ന് പോലീസ് കണ്ടെത്തി.

വീട്ടമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം ഭാഗത്തേക്ക് ഇവർ യാത്ര ചെയ്യുന്നതായി മനസ്സിലാക്കി. എറണാകുളത്ത് ബസ്സിറങ്ങിയപ്പോൾ തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതിയായ വീട്ടമ്മ തൃശൂരിലും എറണാകുളത്തും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.
.
കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതിയുടെ മൊഴി. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരം (പോക്‌സോ) ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!