യുവതിയെ കൊന്ന് ട്രോളി ബാഗിലാക്കി നദിയിൽ ഒഴുക്കാൻ ശ്രമം; അമ്മയും മകളും പിടിയിൽ – വിഡിയോ
കൊൽക്കത്ത:∙ ഭർതൃപിതാവിന്റെ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളിബാഗിലാക്കി ഗംഗാ നദിയിൽ തള്ളാനെത്തിയ അമ്മയും മകളും അറസ്റ്റിൽ. ഫാൽഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ അഹിരിതോളയിലാണ് സംഭവം. തർക്കത്തെ തുടർന്നാണ് ഫാൽഗുനി ഭർതൃപിതാവിന്റെ സഹോദരിയായ സുമിത ഘോഷിനെ (55) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നോർത്ത് പോർട്ട് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ്, ബരാസത് പൊലീസിന് കൈമാറി.
.
കൊൽക്കത്തയിലെ കുമാർതുലിയിലെ ഗംഗാ ഘാട്ടിൽ നീല ട്രോളി ബാഗുമായി രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഒരു ട്രോളി ബാഗ് രണ്ട് സ്ത്രീകൾ ചേർന്ന് കാറിൽനിന്ന് ഇറക്കുന്നത് സമീപത്തെ നാട്ടുകാരാണ് ആദ്യം കണ്ടത്. ശേഷം നദിയിൽ ഉപേക്ഷിക്കാനായി ബാഗ് ഉയർത്താൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇത് കണ്ട് സമീപത്ത് യോഗ അഭ്യസിച്ചിരുന്നവരും നാട്ടുകാരും ഇവരുടെ അടുത്തേക്ക് എത്തി. ബാഗിനുള്ളിൽ എന്താണെന്ന് ചോദിച്ചപ്പോൾ വളർത്തു നായയുടെ ജഡമാണെന്നായിരുന്നു ആദ്യം മറുപടി. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ആദ്യമൊന്നും ബാഗ് തുറക്കാൻ അവർ തയാറായില്ല. നാട്ടുകാർ പ്രകോപിതരാകാൻ തുടങ്ങിയതോടെ, ഭർത്താവിന്റെ സഹോദരിയുടെ മൃതദേഹമാണിതെന്നും യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇവർ നാട്ടുകാരോട് പറഞ്ഞു.
എന്നാൽ നാട്ടുകാർ ഇതും വിശ്വസിച്ചില്ല. നാട്ടുകാർ ബാഗ് പരിശോധിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇരുവരും തടഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസ് സംഭവസ്ഥലത്തേക്ക് എത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ രക്തത്തിൽ കുളിച്ചനിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൻ്റെ ചോദ്യം ചെയ്യലിൽ ഭർത്താവിന്റെ സഹോദരിയുടെ മൃതദേഹമാണിതെന്നും യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇവർ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊൽക്കത്ത മെഡിക്കൽ കോളജിലേക്കു മാറ്റി.
.
‘‘അസമിലെ ജോർഹത് സ്വദേശിയായ സുമിത ഘോഷ് ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഫെബ്രുവരി 11 മുതൽ സുമിത ഫാൽഗുനിക്കും അമ്മയ്ക്കുമൊപ്പം കൊൽക്കത്തയിലാണു താമസിച്ചുവന്നിരുന്നത്. ഫാൽഗുനിയും ഭർത്താവും പിരിഞ്ഞാണ് താമസം. തിങ്കളാഴ്ച വൈകുന്നേരം നാലിന് സുമിതയും ഫാൽഗുനിയും തമ്മിൽ തർക്കമുണ്ടാകുകയും സുമിതയെ ഫാൽഗുനി ശക്തമായി തള്ളിയിടുകയും ചെയ്തു. ഭിത്തിയിൽ ചെന്ന് ഇടിച്ചതിനുപിന്നാലെ ഇവർക്ക് ബോധം നഷ്ടപ്പെട്ടു. ബോധം തിരിച്ചുവന്നപ്പോൾ വീണ്ടും ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. ഫാൽഗുനി ഇഷ്ടിക കൊണ്ടു സുമിതയുടെ മുഖത്തും കഴുത്തിലും അടിച്ചു. ഇതാണ് മരണത്തിൽ കലാശിച്ചത്’ – പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
.
These two women are suspected of carrying this body into a Suitcase.
They were going to dispose it in Kolkata. https://t.co/UoW1LQroRf pic.twitter.com/L7VU5ZdZtW
— Sunanda Roy 👑 (@SaffronSunanda) February 25, 2025
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.