സൗദിയിൽ മലയാളി യുവാവ് സുബഹി നമസ്കാരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു
ദമ്മാം: സൗദിയിൽ മലയാളി യുവാവ് സുബഹി നമസ്കാരത്തിനിടെ മരിച്ചു. പത്തനംതിട്ട, തൊടുപുഴ സ്വദേശി അൻസാർ ഹസ്സൻ (48) ആണ് മരിച്ചത്. ജുബൈലിലെ അൽസുവൈദി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജുബൈലിന് സമീപം നാരിയയിലെ ലേബർ ക്യാമ്പിനോട് ചേർന്നുള്ള പള്ളിയിൽ ഇന്ന് രാവിലെ സുബഹി നമസ്ക്കാരത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ മുവാസാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃതയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അൽ സുവൈദി കമ്പനിയുടെ കീഴിൽ അൽ മആദിൻ ഫോസ്ഫേറ്റിൽ ഇലക്ട്രിക്കൽ ടെക്‌നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ജുബൈൽ മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ തുടർ നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.