മക്ക, മദീന ഹറമുകളിൽ തറാവീഹ് തഹജ്ജുദ് നമസ്കാരങ്ങൾക്കുള്ള ഇമാമുമാരെ പ്രഖ്യാപിച്ചു
മക്ക: ഈ വർഷത്തെ റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലേയും മദീനയിലെ മസ്ജിദു നബവിയിലേയും പ്രാർഥനാ ഷെഡ്യൂളുകൾ പുറത്തിറക്കി. ഇരുമസ്ജിദുകളിലേയും തഹജ്ജുദ്, തറാവീഹ് നമസ്കാരങ്ങളുെട ഷെഡ്യൂളുകളാണ് ഇരുഹറം മതകാര്യ പ്രസിഡൻസി പ്രഖ്യാപിച്ചത്.
.
മദീനയൽ പ്രവാചകൻ്റെ പള്ളിയിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്ക് ശൈഖ് ഡോ. അബ്ദുൽ മൊഹ്സെൻ അൽ-ഖാസിം, ശൈഖ് ഡോ. സലാഹ് അൽ-ബദർ, ശൈഖ് ഡോ. അബ്ദുല്ല അൽ-ബുഐജാൻ, ശൈഖ് അഹമ്മദ് ബിൻ തലേബ് ഹമീദ്, ശൈഖ് ഡോ. ഖാലിദ് അൽ-മഹ്ന, ശൈഖ് ഡോ. അഹമ്മദ് അൽ-ഹുദൈഫി, ശൈഖ് ഡോ. മുഹമ്മദ് അൽ-ബർഹാജി, ശൈഖ് ഡോ. അബ്ദുല്ല അൽ-ഖറാഫി എന്നിവർ നേതൃത്വം നൽകും.
.
മക്കയിൽ തറാവീഹ് തഹജ്ജുദ് നമസ്കാരങ്ങൾക്ക് ആറ് ഇമാമുമാരാണ് നേതൃത്വം നൽകുക. ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്, ഷെയ്ഖ് യാസിർ അൽ ദോസരി, ഷെയ്ഖ് ഡോ. ബന്ദർ ബലീലാ, ഷെയ്ഖ് ഡോ. മാഹിർ അൽ മുവൈകിലി, ഷെയ്ഖ് ഡോ. സാലിഹ് അൽ താലിബ്, ഷെയ്ഖ് ഡോ. അബ്ദുല്ലാഹ് അവാദ് അൽ ജുഹനി എന്നിവരാണ് മക്കയിലെ മസ്ജിദുൽ ഹറമിൽ തഹജ്ജുദ്, തറാവീഹ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാർ.
.
മദീനയിൽ വെച്ച് പ്രവാചക പള്ളിയിലെ ഇമാമുമാരുമായി ഇരുഹറം മതകാര്യവിഭാഗം മേധാവി ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ-സുദൈസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവാചക പള്ളിയിലെ ഇമാമുമാരുടെ സന്ദേശം മതകാര്യവിഭാഗത്തിൻ്റെ നിർദേശങ്ങൾക്കനുസരിച്ച് സമ്പന്നമാക്കുന്നതിനും, ആഗോളതലത്തിൽ പ്രവാചക പള്ളിയുടെ സന്ദേശം എത്തിക്കുന്നതിനും ശ്രമിക്കണമെന്ന് അദ്ദേഹം ഉണർത്തി. കൂടാത പുണ്യമാസത്തിൽ ദശലക്ഷക്കണക്കിന് സന്ദർശകരെയും ആരാധകരെയും സേവിക്കുന്നതിനും അവരുടെ അനുഭവങ്ങൾ സമ്പന്നമാക്കുന്നതിനും കൂടുതൽ ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം ഇമാമുമാരോട് ആവശ്യപ്പെട്ടു
.
മക്ക മസ്ജിദുൽ ഹറമിലെ നമസ്കാര സമയക്രമം.
.
.
മദീനയിലെ പ്രവാചക പള്ളിയിലെ നമസ്കാര സമയക്രമം
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.