എയർപോർട്ടിലിറങ്ങിയ യാത്രക്കാരന്‍റെ ലഗേജിൽ സംശയം; പെട്ടി തുറന്ന് നോക്കിയപ്പോൾ തുണികൾക്കുള്ളിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് – വീഡിയോ

മസ്കറ്റ്: ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ യാത്രക്കാരന്‍റെ പെട്ടിയിൽ നിന്ന് കഞ്ചാവ് പിടികൂടി. എട്ട് കിലോയോളം കഞ്ചാവാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഒ​മാൻ ക​സ്റ്റം​സ് അ​ധി​കൃ​ത​രാ​ണ് രാ​ജ്യ​ത്തേ​ക്ക് 7.940 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​ത്.​
.
വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​ന്റെ സ്വ​കാ​ര്യ ല​ഗേ​ജി​നു​ള്ളി​ൽ വ​ള​രെ വി​ദ​ഗ്ധ​മാ​യ നി​ല​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പെട്ടിയില്‍ വസ്ത്രങ്ങൾക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. പെട്ടി പരിശോധിച്ച് കഞ്ചാവ് പുറത്തെടുക്കുന്നതിന്‍റെ വീഡിയോ ഒമാന്‍ കസ്റ്റംസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

.


.

.വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!