വീണ്ടും ജീവനെടുത്ത് കാട്ടാന; യുവാവിനെ തുമ്പികൈകൊണ്ട് ആന വലിച്ചെറിഞ്ഞതായി സംശയം, പ്രതിഷേധവുമായി നാട്ടുകാർ
കല്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്. സംഭവത്തില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ മൃതദേഹം പ്രദേശത്തുനിന്ന് മാറ്റാൻ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല.
.
തിങ്കളാഴ്ച രാത്രിയോടെയാണ് നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു(45)വിനെ കാട്ടാന കൊലപ്പെടുത്തിയത്. മാനു കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് മാനുവിന്റെ മൃതദേഹം വനത്തിനോട് ചേര്‍ന്നുള്ള വയലില്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
.
ഇതിനിടെ, മാനുവിന്റെ ഭാര്യ ചന്ദ്രിയെ കാണാനില്ലെന്ന് പ്രചാരണം നടന്നു. ഇതോടെ, നാട്ടുകാർ കാട്ടിനുള്ളിൽ തിരച്ചിൽ നടത്തി. ഇരുവരും ഒരുമിച്ച് കടയിൽ നിന്നും സാധനങ്ങൾ വാങ്ങിവരുമ്പോഴാണ് ആക്രണം നടന്നതെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ചന്ദ്രിക മറ്റൊരു കോളനിയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നത്. ഇന്നു രാവിലെയാണ് മാനുവിനെറ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ആന തുമ്പികൈകൊണ്ട് മാനുവിനെ വലിച്ചെറിയുകയായിരുന്നുവെന്ന് കരുതുന്നു. അത്തരമൊരു ആക്രമണം നടന്നതിന്റെ സൂചനയാണുള്ളത്.
.
ഏത് സമയത്താണ് ആക്രമണമുണ്ടായതെന്ന് അറിയില്ല. മൃതദേഹം സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. വനത്തോട് ചേർന്ന പ്രദേശത്ത് വെച്ചാണ് ആ്രക്രമണം നടന്നത്. വനം വകുപ്പ് പരിശോധന നടത്തുകയാണിവിടെ. വന്യജീവി ആക്രമത്തിൽ ജീവൻ പൊലിയുന്നത് തുടർക്കഥയായ സാഹചര്യത്തിൽ നാട്ടുകാർ രോഷാകുലരാണ്.
.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുച്ഛമായ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കൈയൊഴിയുകയാണ് പതിവ്. അങ്ങനെ പാടില്ലെന്നും ഉചിതമായ നഷ്ടപരിഹാരം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
.
കൂടാതെ, വനത്തിനോട് ചേര്‍ന്ന താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ ഉചിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ആദിവാസികളെ ആരും സംരക്ഷിക്കുന്നില്ല. വനത്തിനോട് ചേര്‍ന്നുള്ള ജനറല്‍വിഭാഗത്തില്‍പ്പെട്ട പല കുടുംബങ്ങളെയും നേരത്തെ മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍, ആദിവാസികള്‍ക്ക് പദ്ധതിയില്ലെന്ന് പറഞ്ഞ് ഇവരെ മാത്രം പുനരധിവസിപ്പിച്ചില്ല. അതിനാല്‍, ആദിവാസി കുടുംബങ്ങളെ കൂടി സുരക്ഷിതമായ മേഖലയില്‍ പുനരധിവസിപ്പിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന ആക്രമണം തുടർക്കഥയാവുകയാണ്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഇന്നലെയാണ് വീട്ടമ്മ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തിൽ 10 ജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.