ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ മലയാളി തീർഥാടകൻ ജിദ്ദ വിമാനതാവളത്തിൽ മരിച്ചു

ജിദ്ദ: ഉംറ കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങവേ, തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു. കണ്ണൂർ കുത്തുപറമ്പ് പാനൂർ ചെണ്ടയാട് സ്വദേശി ഇബ്രാഹിം കുട്ടിയാൻ്റെ വിട (74) ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം.
രോഗബാധയെ തുടർന്ന് അദ്ദേഹത്തെ ഒബ്ഹൂർ കിംഗ് അബ്ദുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഭാര്യ: നബീസു. മക്കൾ: അസീസ് (കുവൈത്ത്), റാഷിദ് (ദുബൈ), അജ്മൽ, റസീന, ഹസീന, റഹീന. ആവശ്യമായ സഹായങ്ങളും തുടർ നടപടികളും നൽകുന്നതിനായി ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് സജീവമായി രംഗത്തുണ്ട്.  നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ സംസ്കരിക്കും.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!