മലയാളി പ്രവാസിയെ കാണാനില്ലെന്ന് പരാതി; ഫോണില്‍ വിളിച്ചപ്പോള്‍ ഒരാള്‍ ഹിന്ദിയില്‍ മറുപടി പറഞ്ഞുവെന്ന് മകൻ

കുവൈത്ത്‌ സിറ്റി: മലയാളി പ്രവാസിയെ കുവൈത്തില്‍ കാണാതായതായി പരാതി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെയാണ് കഴിഞ്ഞ ഒന്നാം തീയതി മുതല്‍ കാണാതായത്. ജാബിര്‍ ആശുപത്രിയിലെ ലിഫ്റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഒന്നാം തീയതി ജോലി കഴിഞ്ഞ് തിരികെ മെഹബൂലയിലെ താമസസ്ഥലത്തിന് തൊട്ടടുത്ത ജംഗ്ഷനില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാഹനത്തില്‍ നിന്നും സുരേഷ് ഇറങ്ങിയിരുന്നു.
.
എന്നാൽ അതിന് ശേഷം അച്ഛനെകുറിച്ച് ഒരു വിവരവും ഇല്ലെന്ന് സുരേഷിന്റെ മകന്‍ ആകാശ് പറഞ്ഞു. അച്ഛന്റെ ഫോണില്‍ വിളിച്ചപ്പോള്‍ ഒരാള്‍ ഹിന്ദിയില്‍ എന്തോ മറുപടി പറഞ്ഞ് ഫോണ്‍ വച്ചു. പിന്നീട് ഫോണും നിര്‍ജീവമായി. ഒരു മാസം മുൻപാണ് ആകാശ് കുവൈത്തില്‍ ജോലിക്ക് എത്തിയത്. സുരേഷ് ദാസിന്റെ കമ്പനി അധികൃതര്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
.
ഞായറാഴ്ച കമ്പിനി അധികൃതര്‍ സുരേഷിനെ കാണ്‍മാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്ന് ആകാശ് പറഞ്ഞു. കുവൈത്തിലുള്ള സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ സുരേഷിന്റെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!