സൗദിയിൽ ആഭ്യന്തര ഹജ്ജ് റജിസ്ട്രേഷൻ ആരംഭിച്ചു; വിദേശികൾക്ക് ഹജ്ജ് ചെയ്യാൻ അനുമതി ഇഖാമയുള്ളവർക്ക് മാത്രം
ജിദ്ദ: ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. സൗദിയിലെ പൗരന്മാർക്കും വിദേശികളായ താമസക്കാർക്കുമുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയോ ഇലക്ട്രോണിക് പോർട്ടൽ വഴിയോ ആണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ഹജ്ജ് ആഗ്രഹിക്കുന്നവർ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവർ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ പാക്കേജുകൾ ലഭ്യമായാലുടൻ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരെ വിവരം അറിയിക്കും. മുമ്പ് ഹജ്ജ് കർമ്മങ്ങൾ അനുഷ്ഠിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
വിദേശികളിൽ ഇഖാമയുള്ളവർക്ക് മാത്രമാണ് ഹജ്ജിന് അവസരം. വിസിറ്റ് വിസയിലുള്ളവർക്കും ടൂറിസ്റ്റ് വിസയിലുള്ളവർക്കും ഹജ്ജ് ചെയ്യാൻ അനുവാദമില്ല. അനധികൃതമായി ഹജ്ജ് ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.