ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: ‘ചികിത്സയിലിരിക്കെയും ഹോട്ടലുടമയുടെ ഭീഷണി; രാത്രി വീട്ടിൽവന്നത് മദ്യപിച്ച് ലക്കുകെട്ട്’

കോഴിക്കോട്: മുക്കത്ത് സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയെ ഹോട്ടലുടമയും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിക്രമത്തിന് ഇരയായ യുവതി. സങ്കേതം ഹോട്ടലുടമ ദേവദാസില്‍നിന്ന് മുന്‍പും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് യുവതി പറഞ്ഞു. ചികിത്സയിലിരിക്കെയും ദേവദാസ് ഭീഷണി സന്ദേശം അയച്ചെന്നും ‘നിനക്കുളള ആദ്യ ഡോസാണ് ഇതെ’ന്ന് ദേവദാസ് പറഞ്ഞതായും യുവതി വെളിപ്പെടുത്തി. രക്ഷപ്പെടാന്‍ താഴേക്ക് ചാടി പരിക്കേറ്റ് കിടക്കുമ്പോളും അകത്തേക്ക് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും അക്രമം ആസൂത്രിതമാണെന്നും യുവതി പറഞ്ഞു.
.
ഹോട്ടലില്‍ ജോലി ഇല്ലാത്ത സമയത്തും മദ്യപിച്ചെത്തുന്ന ദേവദാസ് തന്നോട് മോശമായി സംസാരിക്കാറുണ്ടായിരുന്നു. സംഭവദിവസം തന്റെ കൂടെ താമസിക്കുന്നവര്‍ നാട്ടില്‍ പോകുന്ന കാര്യം ദേവദാസിന് അറിയാമായിരുന്നു. രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഹോട്ടലില്‍ താമസിച്ചുകൊള്ളാന്‍ പറഞ്ഞു. എന്നാല്‍, ഭയമുള്ളതിനാല്‍ താന്‍ അതിന് തയ്യാറായില്ല. രാത്രി വീട്ടിലിരുന്ന് ഗെയിം കളിക്കുന്ന സമയത്താണ് ദേവദാസും കൂട്ടാളികളും വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ദേവദാസ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ദേവദാസുമായുള്ള ഉന്തുംതള്ളിലുമാണ് കൈതട്ടി ഫോണിലെ വീഡിയോ റെക്കോര്‍ഡ് ഓണായത്. അതിക്രമത്തിനിടെ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി പരിക്കുപറ്റി കിടന്ന തന്നെ മറ്റൊരു പ്രതിയായ റിയാസ് അകത്തേക്ക് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും യുവതി വെളിപ്പെടുത്തി.

താഴെവീണതിന് പിന്നാലെ അതുവഴി പോയ ഒരാള്‍ സംഭവം കണ്ട് സ്ഥലത്തെത്തി. എന്നാല്‍, ഫോണ്‍ വിളിക്കുമ്പോള്‍ താഴെവീണതാണെന്നാണ് ആ വ്യക്തിയോട് ദേവദാസ് പറഞ്ഞത്. പിന്നീട് ആശുപത്രിയില്‍ തന്നെ എത്തിക്കുമ്പോളും ഇവര്‍ കൂടെ ഉണ്ടായിരുന്നു. ഡോക്ടറുടെ സഹായത്തോടെയാണ് ഫോണ്‍ ദേവദാസില്‍ നിന്നും തിരിച്ച് വാങ്ങിയതെന്നും ഐ.സി.യു.വില്‍ കിടക്കുമ്പോളും തനിക്ക് ഭീഷണി സന്ദേശം വന്നിരുന്നതായും യുവതി പറഞ്ഞു.
.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടലുടമയുടെ പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ഹോട്ടല്‍ ജീവനക്കാരിയായ യുവതിക്ക് പരിക്കേറ്റത്. സംഭവദിവസം രാത്രി 11 മണിയോടെയാണ് മുക്കത്തെ സങ്കേതം ഹോട്ടലിന്റെ ഉടമ ദേവദാസും കൂട്ടുപ്രതികളായ കോഴിക്കോട് കക്കോടി സ്വദേശി റിയാസ്, മാവൂര്‍ ചൂലൂര്‍ സ്വദേശി സുരേഷ് എന്നിവരും ഹോട്ടലിലെ ജീവനക്കാരിയായ യുവതിയുടെ താമസസ്ഥലത്തെത്തിയത്. തുടര്‍ന്ന് ദേവദാസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമത്തിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

കേസില്‍ ഒന്നാംപ്രതിയായ ദേവദാസിനെ കെ.എസ്.ആര്‍.ടി.സി. ബസില്‍ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ കുന്ദംകുളത്തുനിന്നാണ് പോലീസ് പിടികൂടിയത്. അന്വേഷണസംഘത്തെ കബളിപ്പിക്കാന്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തിയിട്ട് ബസില്‍ യാത്രചെയ്യവെയാണ് പ്രതി പിടിയിലായത്. താമരശ്ശേരി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെ കേസിലെ കൂട്ടുപ്രതികളായ റിയാസും സുരേഷും കഴിഞ്ഞ വ്യാഴാഴ്ച താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!