കാറിൽ കയറിയ വിദേശി യുവതിയെ വിജനമായ സ്ഥലത്ത് എത്തിച്ച് ലൈംഗിക പീഡനം; പ്രവാസി ഡ്രൈവർക്ക് തടവ് ശിക്ഷയും, നാടുകടത്തലും

ദുബൈ: യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവര്‍ക്ക് തടവുശിക്ഷ വിധിച്ചു. ദുബൈയിലെ ഒരു ആഢംബര ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ഡ്രൈവറാണ് വിദേശിയായ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്.
.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പോളണ്ട് സ്വദേശിയായ സ്ത്രീ ദുബൈയിലെ ബിസിനസ് ബേ ഏരിയയില്‍ നിന്ന് ഒരു യാത്രക്കായി ബുക്ക് ചെയ്യുകയായിരുന്നു. സാധാരണഗതിയില്‍ പോകേണ്ട നിശ്ചയിച്ച റൂട്ട് ഒഴിവാക്കി പാകിസ്ഥാനി ഡ്രൈവര്‍ മറ്റൊരു വിജനമായ പ്രദേശത്ത് കൂടിയാണ് വാഹനം ഓടിച്ചത്. ഇവിടെ വെച്ച് പ്രതി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതി ലഹരിക്കടിമയായിരുന്നെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സംഭവ ദിവം രാത്രി 9 മണിക്കാണ് ബിസിനസ് ബേ ഹോട്ടലില്‍ നിന്ന് ഇവര്‍ കാറില്‍ പുറപ്പെട്ടത്.
.
യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും വിജനമായ പ്രദേശത്ത് വെച്ച് ഇയാള്‍ യാത്രക്കാരിയെ കാറില്‍ നിന്ന് വലിച്ചിറക്കി മരുഭൂമിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതി അടുത്തുള്ളൊരു കെട്ടിടത്തിലേക്ക് നടന്ന് ചെന്ന ശേഷം അവിടെ നിന്ന് മറ്റൊരു ടാക്സി വിളിച്ചാണ്  വീട്ടിൽ പോയത്. സംഭവിച്ചതെല്ലാം തനിക്ക് കൃത്യമായി ഓര്‍ത്തെടുക്കാനാകുന്നില്ലെന്നും യുവതി പറഞ്ഞു.

.
പിറ്റേന്ന് രാവിലെ യുവതി ഇക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇവരെ ഫോറന്‍സിക് മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കി. ഡ്രൈവറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പ്രതിയെ യുവതി തിരിച്ചറിഞ്ഞു. എന്നാല്‍ കോടതിയിലെത്തിയ പ്രതി ലൈംഗികാതിക്രമം നിഷേധിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് യുവതിക്ക് അനുകൂലമായിരുന്നു. തുടർന്ന് കോടതി ഇയാള്‍ക്ക് ഒരു വര്‍ഷം തടവ് വിധിക്കുകയായിരുന്നു. ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്തും.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!