ഡല്‍ഹിയില്‍ ബി.ജെ.പി തരംഗം; എ.എ.പി കോട്ടകൾ പൊളിഞ്ഞു, ആഘോഷത്തോടെ ബിജെപി പ്രവർത്തകർ – വീഡിയോ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തുന്നു. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ,  മുഖ്യമന്ത്രി അതിഷി തുടങ്ങിയ പ്രമുഖ എഎപി നേതാക്കളെല്ലാം പിന്നിലാണ്.

എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
.
ബി.ജെ.പിയുടെ വിജയത്തിനൊപ്പം കോണ്‍ഗ്രസ്, എ.എ.പി. പാളയത്തിലെ പൊട്ടിത്തെറികളും മറനീക്കി പുറത്തുവരികയാണ്. ആം അദ്മി പാര്‍ട്ടിയെ ജയിപ്പിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും എ.എ.പിയുടെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമല്ലെന്നുമാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് വക്താവായ സുപ്രിയ ശ്രീനേറ്റ് പറഞ്ഞത്.

.
15 വര്‍ഷത്തോളം ഞങ്ങള്‍ ഭരിച്ച മണ്ണാണ് ഡല്‍ഹി. തുടര്‍ന്നും ഞങ്ങള്‍ക്ക് സാധ്യതയുള്ള തട്ടകമാണിതെന്നും കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെടുന്നു. ഈ തിരഞ്ഞെടുപ്പില്‍ ആവേശകരമായ പ്രചാരണം നടത്തുകയെന്നതും ശക്തമായ മത്സരം സൃഷ്ടിക്കുകയുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇത് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. അല്ലാതെ എ.എ.പിയെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ലെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
.


.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡല്‍ഹി കണ്ടത്‌. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും ആം ആദ്മിയുടെ നെഞ്ചിടിപ്പേറി. ആദ്യ ഘട്ടത്തില്‍ അരവിന്ദ് കെജ്‌രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കള്‍ പിന്നിലായി. ദക്ഷിണ ഡല്‍ഹിയിലെ ബി.ജെ.പി കുതിപ്പാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്.
.
ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആരംഭത്തില്‍ കണ്ടത്. ദക്ഷിണ ഡല്‍ഹിയിലെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. നാല് സീറ്റുകളില്‍ മാത്രമാണ് എ.എ.പിക്ക് ലീഡെടുക്കാനായത്. ദക്ഷിണ ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 10 സീറ്റുകളും ന്യൂ ഡല്‍ഹി, ഗ്രേറ്റര്‍ കൈലാഷ്, മാല്‍വിയ നഗര്‍, ആര്‍.കെ പുരം, കസ്തുര്‍ബാ നഗര്‍ സീറ്റുകളാണ് ഇതിലുള്‍പ്പെടുന്നത്. 2020-നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ 15 സീറ്റുകളില്‍ 14 സീറ്റുകളിലും എ.എ.പിയാണ് വിജയിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ ഈ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലെ എ.എ.പി പതനത്തിന് ആക്കം കൂട്ടിയത്.

കല്‍ക്കാജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി പിന്നിലാണ്. ന്യൂ ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളും രണ്ടാമതാണ്. എട്ടുറൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കെജ്‌രിവാളിനെ പിന്നിലാക്കി പര്‍വേഷ് സാഹിബ് ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്നുമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 45 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നു. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!