നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപം മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. ജയ്പുരിൽനിന്നു വെള്ളിയാഴ്ച രാവിലെ 11.30നു ലാൻഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
ആഭ്യന്തര ടെർമിനലിനു പുറത്തുള്ള ‘അന്നാ സാറ’ കഫേയുടെ പിൻഭാഗത്താണ് അപകടം നടന്നതെന്ന് സിയാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടേക്ക് നടവഴിയില്ല. ഒരു വശം കെട്ടിടവും മറ്റു മൂന്നുവശം ബൊഗെയ്ൻ വില്ല ചെടി കൊണ്ടുള്ള വേലിയുമാണ്. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു. സുരക്ഷ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോൾ കുട്ടി ചെടിവേലി കടന്ന് മാലിന്യകുഴിയിൽ വീണതായി തിരിച്ചറിയുകയായിരുന്നു. കുട്ടിയെ ഉടൻ പുറത്തെടുത്ത ശേഷം പ്രാഥമിക ചികിത്സ നൽകി. പിന്നാലെ കുട്ടിയെ അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ വിദഗ്ധ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42നാണ് മരണം സംഭവിച്ചത്. തുടർനടപടികൾക്കായി സിയാൽ അധികൃതർ കുടുംബത്തിനൊപ്പമുണ്ടെന്ന് അധികൃതർ അറിയിച്ചു. മാതാപിതാക്കൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും സിയാൽ അറിയിച്ചു.
.
പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചതെന്നും കുടുംബാംഗങ്ങളുടെ തീരാദുഃഖത്തില്‍ അനുശോചിക്കുന്നതായും സിയാല്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പൂന്തോട്ടത്തിന് സമീപത്തായി തുറന്ന നിലയിലായിരുന്നു മാലിന്യക്കുഴി. കേരളത്തിലേക്ക് വിനോദയാത്രക്ക് വന്നതാണ് രാജസ്ഥാന് കുടുംബം. ഇന്ന് തിരികെ പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. അപകടത്തിന് ശേഷം മാലിന്യക്കുഴി പ്ലാസ്റ്റിക് കൊണ്ട് മൂടി.
.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടി മാലിന്യക്കുഴിയില്‍ വീണത്. നാലടി താഴ്ചയുള്ള കുഴിയിലേക്കാണ് കുട്ടി വീണത്. പത്ത് മിനിറ്റോളം കുട്ടി കുഴിയില്‍ കിടന്നു. കുഴിയില്‍നിന്നും മുകളിലേക്കെടുത്തതോടെ കുഞ്ഞ് ഛര്‍ദിച്ചു. മാലിന്യമായിരുന്നു ഛര്ദ്ദിയിലുണ്ടായിരുന്നത്. അനക്കം നിലച്ച സാഹചര്യത്തിലായിരുന്നു കുട്ടി. സി.പി.ആര്. നല്‍കിയതിന് പിന്നാലെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ അന്വേഷിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ കഫേയുടെ അകത്തും പുറത്തുമെല്ലാം അന്വേഷിച്ചു. എന്നിട്ടും കുട്ടിയെ കാണാതായതോടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് കുട്ടിയെ കാണാതായ വിവരം അറിയിക്കുകയും ചെയ്തു. വീണ്ടും കുഞ്ഞിനായുള്ള അന്വേഷണം നടത്തുന്നതിനിടെ മാലിന്യക്കുഴിയുടെ സമീപത്ത് കുട്ടിയുടെ ചെരുപ്പ് കുട്ടിയുടെ അച്ഛന് തന്നെ കാണുകയായിരുന്നു. പിന്നാലെ കുട്ടിയെ വലിച്ച് മുകളിലേക്ക് എടുക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ സുരക്ഷാ വിഭാഗം സിസിടിവി ദൃശ്യങ്ങളിലൂടെയും കുട്ടി മാലിന്യ കുഴിയിലേക്ക് പോകുന്നതായി കണ്ടെത്തുകയായിരുന്നു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.