കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക ബദ്റിൽവെച്ച് മരിച്ചു
മദീന: മലയാളി ഉംറ തീര്‍ഥാടക ബദ്റില്‍ നിര്യാതയായി. പുലാപ്പറ്റ സ്വദേശി കോണിക്കഴി വീട്ടില്‍ ആമിന (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയയതായിരുന്നു. നാട്ടിൽ നിന്ന് മക്കയിലെത്തി 10 ദിവസത്തോളം മക്കയിൽ താമസിച്ചിരുന്നു. ഉംറ കർമങ്ങൾക്ക് ശേഷം മക്കയിൽ നിന്നും മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു ഇവർ. ബദർ വഴിയായിരുന്നു യാത്ര. യാത്രക്കിടെ ബസില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബദ്ര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ നടന്ന് വരുന്നതിനിടെ ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് മരിച്ചത്.
ഭര്‍ത്താവ് കമ്മുക്കുട്ടിയും ഇവരൊടൊപ്പം യാത്രയിലുണ്ട്. പിതാവ്: മൊയ്തീന് കുട്ടി എടക്കാട്ട് കലം, മാതാവ്: സാറ, മക്കള്‍: ഇബ്റാഹീം (അബൂദബി), നസീമ, ഹസീന, മരുമക്കള്‍: ആബിദ, സൈദലവി മണ്ണാര്‍ക്കാട്, നൗഷാദ് കഞ്ചിക്കോട്.
ബദ്ര് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ളുഹ്ര് നമസ്കാരശേഷം ബദ്റിലെ ഇബ്നു അബ്ദുല്‍ വഹാബ് മസ്ജിദ് മഖ്ബറയില് ഖബറടക്കി. ബദ്റിലെയും മദീനയിലെയും കെ.എം.സി.സി സന്നദ്ധ പ്രവര്‍ത്തകരുടെ മേൽനോട്ടത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം ഭർത്താവ് നാട്ടിലേക്ക് മടങ്ങും.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.