‘സ്ത്രീപഥം’; ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി വനിതാ വിങ് സംഘടിപ്പിച്ച കുടുംബ ശാക്തീകരണ പരിപാടി ശ്രദ്ധേയമായി.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വനിത വിങ് ജിദ്ദ പൊതു സമൂഹത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്ത്രീ പഥം എന്ന പേരിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെഷൻ ജിദ്ദയിലെ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പങ്കെടുത്ത ഓരോരുത്തർക്കും സ്വയം മനസ്സിലാക്കാനും തന്റെ തല്പര മേഖലയിൽ സംരംഭകയാവുന്നതിന് ഒരു വഴികാട്ടിയാവാനും ഈ സ്ത്രീപഥം എന്ന ഈ പരിപാടി സഹായിച്ചു.
.
ഓരോ കുടുംബത്തിനെയും ലക്ഷ്യം വെച്ച് സംഘടിപ്പിച്ച പരിപാടി ആയതിനാൽ യുവപഥം എന്ന പേരിൽ കുട്ടികൾക്കായി ഒരു സ്വഭാവ രൂപീകരണം ശില്പശാലയും ഈ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. പ്രമുഖ ട്രെയ്നറും മോട്ടിവേറ്ററുമായ ഡോ: അബ്ദുസ്സലാം ഒമർ വിവിധ പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകി. വനിതകൾക്കിടയിലെ തുടക്കക്കാരായ ചെറിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇത്തരം സാധ്യതകളെ നമ്മുടെ സഹോദരിമാർക്ക് പരിചയപ്പെടുതുകയെന്ന ഉദ്ദേശത്തോട് കൂടി നടത്തിയ വനിത ബസാർ പരിപാടിയെ വർണാഭമാക്കി.
.
.
പരിപാടിയിൽ പങ്കെടുത്ത വനിതകൾക്ക് സർബത്ത് മേക്കിങ് മത്സരവും നടത്തി. വളരെ വ്യത്യസ്തമായ രീതിയിൽ ചേരുവകൾ തൽസമയം മത്സരാർത്ഥികൾക്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. അത് പോലെത്തന്നെ ” BEST OUT OF WASTE ” എന്ന പേരിൽ പഴ്വസ്തുക്കളിൽ നിന്നും കരകൗശലം തീർക്കുന്ന മത്സരവും നടത്തി. പുറമെ ഉപയോഗശൂന്യമെന്നു കരുതുന്ന ഓരോന്നിനെയും കൂടുതൽ മനസ്സിലാക്കി ഒന്ന് പോളിഷ് ചെയ്ത് വളരെ പ്രോഡക്ടിവായ ഒന്നാക്കി എങ്ങിനെ മാറ്റിയെടുക്കാം എന്നു വിളിച്ചൂതിയ ഒരു മത്സരമായി ഇത് മാറി.
.
.
ഇതൊനോടനുബന്ധിച്ച് നടന്ന പൊതു പരിപാടി സൗദി കെഎംസിസി നാഷണൽ കമ്മറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റർ, വി പി മുസ്തഫ സാഹിബ്, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
.
.
ജിദ്ദ കെഎംസിസി വനിതാ വിങ് പ്രസിഡന്റ് മുംതാസ് പാലോളിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഷമീല മൂസ സ്വാഗതവും ട്രെഷറർ ഖദീജത്തുൽ കുബ്ര നന്ദിയും പറഞ്ഞു.കെഎംസിസി വനിത വിങ് ഭാരവാഹികളായ സലീന ഇബ്രാഹിം, ഹസീന അഷ്‌റഫ്, ജസ്‌ലിയ ലത്തീഫ്, നസീഹ അൻവർ, മിസ്‌രിയ ഹമീദ് , സാബിറ മജീദ്, ശാലിയ വഹാബ്, ബസ്മ സബിൽ, ഇർഷാദ ഇല്യാസ് ,ഹാജറ ബഷീർ, നസീമ ഹൈദർ, സുരയ്യ നൗഷാദ് , മൈമൂന ഇബ്രാഹിം എന്നിവർ വിവിധ സേഷനുകൾക്ക് നേതൃത്വം നൽകി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.